ഇസ്രായേലില്‍ തൊഴില്‍ അവസരം, ഒരു ലക്ഷം തൊഴിലാളികളെ ഇന്ത്യയില്‍ നിന്ന് ഉടൻ കൊണ്ടുവരും

യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിന് സപ്പോർട്ട് നൽകുന്ന ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇസ്രായേല്‍. ഒക്ടോബർ ഏഴിന് ആരംഭിച്ച ഹമാസ് – ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ 90000 ത്തോളം വരുന്ന പലസ്തീനികളുടെ വർക്ക് പെർമിറ്റ് ഇസ്രായേല്‍ റദ്ദാക്കിയിരുന്നു. ഇവർക്ക് പകരമായി ഇന്ത്യക്കാരെ നിയമിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

വർക്ക് പെർമിറ്റ് റദ്ദാക്കിയ 90,000 ഫലസ്തീനികളുടെ സ്ഥാനത്ത് ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലി നിർമാണ മേഖല ടെൽ അവീവിലെ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. യുദ്ധത്തിന് പിന്നാലെ ഇസ്രായേലിൽ പല കെട്ടിടങ്ങളും വീണ്ടും നിർമ്മിക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നിർമാണ തൊഴിലാളികൾക്ക് മുൻതൂക്കം നൽകുന്നത്. ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ഈ സുവർണ്ണാവസരം കാര്യമായി മുതലെടുക്കുക മലയാളികളായിരിക്കും. ജോലി സൗജന്യമാണെങ്കിലും ഏജൻസികൾ ചെറിയ തിക ഈടാക്കുന്നുണ്ടെന്നാണ് വിവരം

വീഡിയോ കാണാം