ഇസ്രായേലി യുദ്ധ ടാങ്കുകൾ ഗാസയുടെ മണ്ണിൽ കയറി,ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഇയസ്രായേലി പീരങ്കി ടാങ്കറുകൾ ഗാസയിൽ പ്രവേശിച്ചു. ഗാസയുടെ തെക്ക് ഭാഗത്തേ അതിർത്തി വേലുകൾ തകർത്ത് നൂറു കണക്കിനു യുദ്ധ ടാങ്കുകൾ ഗാസയുടെ മണ്ണിൽ കയറി

യുദ്ധ ഭൂമിയിൽ ജൂതന്റെ വിശുദ്ധ ഗ്രന്ഥത്തിൽ ചുംബിക്കുന്ന ഭടൻ

ഇതേ സമയം ഗാസയുടെ തെക്ക് ഭാഗത്ത് നിന്നും ഉടൻ ഒഴിഞ്ഞ് പോകാൻ യു എൻ ഗാസാ വാസികൾക്ക് മുന്നറിയിപ്പ് നല്കി. എന്നാൽ യു എൻ മുന്നറിയിപ്പ് പാലിക്കരുത് എന്നും ആരും ഗാസ വിട്ട് പുറത്ത് പോകരുത് എന്നും ഹമാസ് ജനങ്ങൾക്ക് അന്ത്യശാസനം നല്കി. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഫിഫൻസ് പ്രതികരിച്ചത് ഇങ്ങിനെ..ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സെക്യൂരിറ്റി ഏജൻസികൾ പറയുന്നു. ജനങ്ങളേ സുരക്ഷിതമാക്കി ഓപ്പറേഷൻ നടത്താനാണിത്. എന്നാൽ ഹമാസ് പറയുന്നു ജനങ്ങൾ മാറരുത് എന്ന്. ശരിക്കും ആരാണ്‌ നിരപരാധികളേ കൊല്ലാൻ കൂട്ടു നില്ക്കുന്നത്..ഇതാണ്‌ ഇസ്രായേലി ഡിഫൻസ് കുറിച്ചത്

ഇസ്രായേലി ടാങ്കുകൾ ഗാസയുടെ തെക്കൻ അതിർത്തിയിലേക്ക് ഉരുളുന്നു. ഇതിന്റെ വീഡിയോകൾ പുറത്ത് വന്നു. മണ്ണ്‌ നിറഞ്ഞ പാടത്ത് കൂടി നൂറു കണക്കിനു ടാങ്കുകൾ മൂളി പായുകയാണ്‌.ഗാസ നഗരത്തിലെ ഒരു ദശലക്ഷം നിവാസികൾക്ക് അവരുടെ തെക്ക് ഭാഗത്തേക്ക് ഒഴിപ്പിക്കാൻ 24 മണിക്കൂർ സമയം അനുവദിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയുടെ വടക്ക് നിന്ന് പ്രവേശിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നത്.ഗാസ അതിന്റെ അതിർത്തി ഈജിപ്തുമായി തെക്ക് പങ്കിടുന്നു, ഇവിടെ ഈജിപ്തിലേക്ക് ഓടി പോകാനാണ്‌ ജനങ്ങൾക്ക് എളുപ്പം. എന്നാൽ ഈ യുദ്ധത്തിൽ ഒരു തരത്തിലും ഞങ്ങൾ കക്ഷി ചേരില്ലെന്നും അറിയിച്ച് ഈജിപ്ത് അതിർത്തികൾ അടച്ചു.

‘ഉടൻ’ പലായനം ചെയ്യാൻ ഗസ്സക്കാർക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ സൈന്യം

ലഘുലേഖകൾ ആകാശത്ത് നിന്നും യുദ്ധ വിമാനത്തിൽ വിതറി. നഗരം വിട്ട് പോവുക..ഞങ്ങൾ 5മത് ദിവസവും മുന്നറിയിപ്പ് നല്കുന്നു. നഗരത്തിലെ ബങ്കറുകളും ഹമാസിന്റെ ക്യാമ്പുകളും ആയുധ പുരകളും തകർക്കാൻ പോകുകയാണ്‌. രൂക്ഷമായ യുദ്ധം ഉണ്ടായേക്കാം. പരിചകളായി ഹമാസ് നിങ്ങളേ ഉപയോഗിക്കാതെ ഉടൻ നഗരം വിട്ട് രക്ഷപെടുക..ഇതാണ്‌ മുന്നറിയിപ്പ്

നെയിമർ ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾസ്, ഹെവി മെഷീൻ ഗൺ ഘടിപ്പിച്ച ലോകത്തിലെ ഏറ്റവും കവചിതമായ കാലാൾപ്പട യുദ്ധ വാഹനങ്ങൾ, ഇൻകമിംഗ് ടാങ്ക് വിരുദ്ധ മിസൈലുകളെ നശിപ്പിക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനം ഘടിപ്പിച്ച മെർക്കാവ ഐ വി ടാങ്കുകൾ, ഇന്ധനം വിതരണം ചെയ്യാനുള്ള എണ്ണ ടാങ്കറുകൾ, ആഹാരത്തിനും മരുന്നിനും ആയുള്ള ഫ്രീസർ കവചിത ടാങ്കുകൾ എന്നിവ വ്യൂഹത്തിൽ ഉണ്ട്. ടാങ്കുകളേ അനുഗമിച്ച് പോർ വിമാനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

ഇതേ സമയം ഇസ്രായേൽ തീരത്ത് ലോകത്തേ ഏറ്റവും വലുതും വില പിടിപ്പും ഉള്ള അമേരിക്കൻ വിമാന വാഹിനി ജെറാൾഡ് ആർ ഫോർഡ് എത്തി. അമേരിക്കയിൽ നിന്നും കാർഗോ വിമാനങ്ങൾ വഴി ഇസ്രായേലിൽ ആയുധങ്ങൾ ഇറക്കുന്ന വീഡിയോ ഇസ്രായേലി പ്രതിരോധ വകുപ്പ് പുറത്ത് വിട്ടു

പലസ്തീൻ ഹമാസ് ഗ്രൂപ്പിന്റെ ഒളിത്താവളങ്ങൾ ഭൂഗർഭ തുരങ്കങ്ങളിലും ഗാസ നഗരത്തിൽ ഭീകരരേ പാർപ്പിക്കുന്ന കെട്ടിടങ്ങളിലും ഉണ്ടെന്ന് ഇസ്രായേൽ സേന സൂചിപ്പിച്ചതിനെ തുടർന്നാണ് വൻ വിന്യാസം.ഗാസയിൽ വൻ ആയുധ സന്നാഹം ഹമാസിനുണ്ട്. തോക്ക് നിർമ്മാന യൂണിറ്റും ഉള്ളതായി കരുതുന്നു. താലിബാനിൽ നിന്നും എത്തിയ ആയുധ സംഭരണം ഗാസയിൽ ഒളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നശിപ്പിക്കുകയാണ്‌ ലക്ഷ്യം. ഗാസയിലെ ബങ്കറുകൾ പൂർണ്ണമായും തകർക്കും. ബങ്കറുകൾ ഉള്ള കെട്ടിടങ്ങൾ അപ്പാടെ തകർക്കും എന്നും പറഞ്ഞു.

ഭാവിയിൽ ഹമാസിൽ നിന്ന് ഒരു ഭീഷണിയും നേരിടാതിരിക്കാൻ അവരുടെ സൈനിക ശേഷി നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തു.ജനസാന്ദ്രതയുള്ള ഗാസ മുനമ്പ്, കെട്ടിടങ്ങളും ഇടുങ്ങിയ തെരുവുകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് ടാങ്കുകൾക്കും കവചിത വാഹനങ്ങൾക്കും കനത്ത വെല്ലുവിളി ഉയർത്തും.ബോംബെറിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഗാസ നഗരത്തിലൂടെ സഞ്ചരിക്കുന്നത് ഇസ്രായേലി സൈന്യത്തിനു ബുദ്ധിമുട്ടാക്കും. കൂടാതെ, ഗാസയിൽ നിരവധി ബന്ദികളുകളുണ്ട്.

സാധാരണക്കാരുടെ സ്വകാര്യ സുരക്ഷയെ മുൻനിർത്തിയാണ് ഒഴിപ്പിക്കൽ ഉത്തരവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നഗരത്തിലെ ഭൂഗർഭ തുരങ്കങ്ങളിൽ ഹമാസ് പ്രവർത്തകർ ഒളിച്ചിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ തങ്ങളുടെ സേന അവിടെ പ്രവർത്തനം ആരംഭിക്കുമെന്ന് അവർ പറഞ്ഞു.

ഒഴിപ്പിക്കൽ ഉത്തരവ് ഹമാസ് തള്ളി.

ഐക്യരാഷ്ട്രസഭ, ഗാസ നഗരത്തിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് വിനാശകരമായ“ ഫലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇതിനിടെ ഇസ്രായേൽ സേന ജനങ്ങൾക്ക് നല്കിയ മുന്നറിയിപ്പ് ഇങ്ങിനെ.,…ഗാസ നിവാസികളേ, നിങ്ങളുടെ സ്വകാര്യ സുരക്ഷയ്ക്കും കുടുംബത്തിനും വേണ്ടി തെക്കോട്ട് നീങ്ങുക. നിങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസ് ഭീകരരിൽ നിന്ന് അകലം പാലിക്കുക.

വരും ദിവസങ്ങളിലും ഐഡിഎഫ് ഗാസ സിറ്റിയിൽ കാര്യമായ പ്രവർത്തനം തുടരും, സിവിലിയന്മാരെ ഉപദ്രവിക്കാതിരിക്കാൻ ആഗ്രഹിക്കുന്നു.” ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.സാധാരണക്കാർ തങ്ങളുടെ ശത്രുക്കളല്ലെന്നും അവരെ ലക്ഷ്യമിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സൈനിക വക്താവ് പറഞ്ഞു.ഞങ്ങളുടെ ഓപ്പറേഷനു നിങ്ങൾ തടസമാകാതിരിക്കാൻ സുരക്ഷിതമായി ഒഴിഞ്ഞ് പോവുക എന്നും അറിയിച്ചു