ജൂതപ്പടയുടെ കൊലവിളി, ഇനി ചരിത്രത്തിലെ ഭയാനക യുദ്ധം

യുദ്ധം പുനരാരംഭിച്ച ഗാസയിൽ അതിരൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ സേന നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 400 ഇടങ്ങളിൽ ഇസ്രായേലിന്റെ സേന ബോംബാക്രമണം നടത്തി എന്നുള്ളതാണ് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിവരം. തെക്കൻ ​ഗാസയിൽ മാത്രം 169 പലസ്തീനികൾ കൊല്ലപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 650ലധികം പേർക്ക് പരിക്കേറ്റു. ഇതോടുകൂടി യുദ്ധം ആരംഭിച്ച ശേഷം ​ഗാസയിൽ മരണപ്പെട്ടവരുടെ എണ്ണം 15,500 കടന്നതായാണ് ആരോഗ്യ സംഘടനകൾ നൽകുന്ന വിവരം.

അതിരൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രായേൽ ഗാസയിൽ നടത്തുന്നത്. ​ഗാസയുടെ തെക്കൻ മേഖലകളിൽ റോക്കറ്റ് ആക്രമണം ഷെല്ലാക്രമണവും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞു പോകണമെന്ന് കഴിഞ്ഞ ദിവസം അന്ത്യശാസനം, നൽകി മണിക്കൂറുകൾക്കുള്ളിൽ ആണ് ഇപ്പോൾ തെക്കൻ ​ഗാസയിലേക്ക് വ്യാപകമായ രീതിയിൽ റോക്കറ്റ് ആക്രമണം നടക്കുന്നത്. മരണസംഖ്യ മണിക്കൂർ കൊണ്ട് ഇരട്ടി ആകാം എന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. പല കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. അവയ്ക്കടിയിലായി നിരവധി മൃതശരീരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ആരോഗ്യ പ്രവർത്തകർ തള്ളിക്കളയുന്നില്ല.

അതേസമയം ചർച്ചകളിൽ നിന്ന് ഇസ്രായേൽ പിന്മാറിയിരിക്കുന്നു.  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറിൽ നടന്ന ചർച്ചകളിൽ നിന്നാണ് പിന്മാറാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഘങ്ങളോട് ആവശ്യപ്പെട്ടത്. എത്രയും വേഗം ഖത്തറിൽ നിന്നും ഇസ്രായേലിലേക്ക് മടങ്ങിയെത്താൻ മേധാവി തന്നെ ആവശ്യപ്പെടുകയായിരുന്നു.

കുട്ടികളെയും സ്ത്രീകളെയും അടക്കമുള്ളവരെ ആദ്യഘട്ടത്തിൽ പൂർണമായും മോചിപ്പിക്കാം എന്നായിരുന്നു ഹമാസ് വ്യക്തമാക്കിയിരുന്നത്. അത് ഹമാസ് അട്ടിമറിച്ചു പിന്നീട് ബന്ധികളെ വിട്ടയക്കുന്ന പട്ടിക പോലും നൽകാൻ തയ്യാറായില്ല. എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. അതിന് പിന്നാലെയാണ് ജെറുസലേമിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായത് ഇത് കൂടുതൽ പ്രകോപനത്തിനിടയാക്കി തുടർന്ന് ഇസ്രായേൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുകയും രൂക്ഷമായ ആക്രമണം തുറന്നു വിടുകയും ചെയ്തു.