യുദ്ധം അന്ത്യത്തിലേക്ക്, ഖാൻ യുനിസും പാലസ്ഥീൻ സിറ്റിയും പിടിച്ചെടുത്തു, ഇസ്രായേൽ പതാകകൾ പാറിപ്പറന്നു

​ഗാസയിൽ അന്തിമ പോരാട്ടത്തിനൊരുങ്ങി ഇസ്രായേൽ സേന.ഖാൻ യൂനിസ് പിടിച്ചടുത്തതായി പ്രഖ്യാപിച്ച് ഇസ്രായേൽ. ഖാൻ യൂനിസിൽ ഇസ്രായേൽ പതാകകൾ പാറിപറന്നു തുടങ്ങിയിരിക്കുന്നു. തന്ത്രപ്രധാനമായ സ്ഥലം, ഹമാസിന്റെ പ്രധാന അധികാര കേന്ദ്രം, പ്രാധാനപ്പെട്ട ന​ഗരം.യുദ്ധം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഹമാസിനെ പൂർണ്ണമായും തകർക്കാൻ വേണ്ടി വിരട്ടി ഓടിക്കാൻ വേണ്ടി കൊന്നൊടുക്കാൻ വേണ്ടിയുള്ള കൊടിയ ശ്രമം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ചുരുക്കത്തിൽ അസ്ഥികൂടം പോലെയുള്ള ഗാസയിൽ ഹമാസിന് പേരിനു പോലും ചെറുത്തുനിൽക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇല്ല സൈന്യത്തിന് ശേഷിയില്ല തീവ്രവാദികൾക്ക് ഒളിയിടത്തുനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല പതിനായിരത്തിലധികം തീവ്രവാദികളെ ഇതിനകം കൊന്നൊടുക്കി എന്നാണ് ഇസ്രായേൽ സേനയുടെ അവകാശവാദം. 13,000 ത്തോളം ഹമാസിന്റെ തീവ്രവാദികളെ തടവറയിലാക്കുകയും ചെയ്തു ഇസ്രായേലി സൈന്യം. ഇതോടുകൂടി ചേർത്തുനിൽ ശേഷിയില്ലാതെ ജീവനും കൊണ്ട് മരണഭർത്താൽ പാലായനം ചെയ്യുകയാണ് അവശേഷിക്കുന്ന തീവ്രവാദികൾ പ്രദേശത്ത് പ്രവർത്തിക്കുന്ന കിര്യതി ബ്രിഗേഡിന്റെ സൈന്യം ആയുധ നിർമ്മാണ പ്ലാന്റും തുരങ്കങ്ങൾ നിർമ്മിക്കാൻ ഹമാസ് ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് ഫാക്ടറിയും റെയ്ഡ് ചെയ്തതായി ഐഡിഎഫ് പറയുന്നു.

ഖാൻ യുനീസിലെ ഏറ്റവും വലിയ ആയുധ ഫാക്ടറി സൈന്യം തകർത്ത് തരിപ്പണമാക്കി. വൻ സ്ഫോടക വസ്തു കോൺക്രീറ്റ് ഫാക്ടറിക്ക് മുകളിലേക്ക് വിമാനത്തിൽ നിന്നും വർഷിച്ച് തകർക്കുകയായിരുന്നു. പിന്നീട് കോംബാറ്റ് എഞ്ചിനീയർമാർ അവശിഷ്ടങ്ങൾ പരിശോധിച്ച് അവശേഷിക്കുന്ന ഭാഗം കൂടി തകർത്തു.കഴിഞ്ഞ ആഴ്ചകളിൽ ഖാൻ യൂനിസ് ഏരിയയിലെ നൂറിലധികം ഹമാസ് സൈറ്റുകൾ റിസർവ് ബ്രിഗേഡ് നശിപ്പിച്ചതായും ഡസൻ കണക്കിന് പ്രവർത്തകർ കൊല്ലപ്പെട്ടതായും ഐഡിഎഫ് പറയുന്നു. ഖാൻ യൂനിസ് മേഖലയിലെ പ്രധാന റൂട്ടുകളിൽ സൈന്യം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അതിൽ പറയുന്നു.