ജനൽച്ചില്ല് പൊട്ടിച്ചാണ് കോച്ചിലേക്ക് ഇന്ധനം ഇന്ധനം ഒഴിച്ചതെന്ന് സംശയം

കണ്ണൂര്‍. ട്രെയിനില്‍ തീവെയ്ക്കാന്‍ ഇന്ധനം ഒഴിച്ചത് കോച്ചിന്റെ ചില്ല് തകര്‍ത്തന്നെ സംശയം. കത്തി നശിച്ച കോച്ചിന്റെ ടോയ്‌ലറ്റിന് ചേര്‍ന്നുള്ള ജനല്‍ ചില്ല് പൊട്ടിയ നിലയിലാണ്. ഇത് വഴിയാകും അക്രമി കോച്ചിലേക്ക് ഇന്ധനം ഒഴിച്ചതെന്നാണ് സംശയം. ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. ആദ്യം കോച്ചിന്റെ ടോയ്‌ലറ്റിനോട് ചേര്‍ന്നാണ് തീ കണ്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തിപിടിച്ച കോച്ച് സീല്‍ ചെയ്തു. കൈയില്‍ പിടിച്ച ക്യാനുമായി ഒരാള്‍ കോച്ചിന് സമീപത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നെങ്കിലും ദൃശ്യം വ്യക്തമല്ല. എല്ലാം പോലീസ് തെളിയിക്കട്ടെയെന്നാണ് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറയുന്നത്. ഭയചകിതമായ അവസ്ഥയാണ് സംഭവസ്ഥലത്തെന്ന് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന്‍ പറയുന്നു.