തീപിടിച്ചത് രാജകൊട്ടാരത്തിലല്ല, മരിച്ചത് പാവം ഇന്ത്യാക്കാർ, അവരും മനുഷ്യരാണ്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തം കുവൈറ്റ് സർക്കാർ സംവിധാനങ്ങളുടെ പരാജയം കാണിക്കുന്നു എന്ന നിശിത വിമർശനവുമായി ഇന്ത്യയിലെ പ്രസിദ്ധ പൊതു താല്പര്യ ഹരജിക്കാരൻ എം കെ സലിം. ഈ തീപീറ്റുത്തം ഉണ്ടായി ലോകത്തേ ഞടുക്കിയ കൂട്ട മരണം ഉണ്ടായത് ഒരു വികസിത രാജ്യത്ത് ആണെന്ന് ഓർക്കണം. എവിടെയായിരുന്നു ആദ്യ മണിക്കൂറുകളിൽ ഫയർ റെസ്ക്യൂ. തീപിടിച്ചത് രാജാക്കന്മാരുടെ കൊട്ടാരത്തിലും വീടുകളിലും അല്ല.

ഇന്ത്യയിൽ നിന്നും പാവങ്ങൾ തൊഴിലെടുക്കാൻ പോയി താമസിക്കുന്ന ബഹുനില ഫ്ളാറ്റിൽ ആണ്‌. അതിനാൽ തന്നെ കുവൈറ്റ് അധികാരികളുടെ ഭാഗത്ത് നിന്നും ആദ്യ മണിക്കൂറുകളിൽ രക്ഷാ പ്രവർത്തനത്തിൽ ഉദാസീനത ഉണ്ടായി എന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നു എം.കെ സലിം പറഞ്ഞു. എം കെ സലിം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതു താല്പര്യ ഹരജിക്കാരനാണ്‌. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അടക്കം അനവധി കേസുകളിൽ ലാന്റ് മാർക്ക് ചരിത്ര വിജയങ്ങൾ നേടിയ ആളാണ്‌. എം കെ യൂസഫലിയുടെ ലുലു ഗ്രൂപ്പിനെതിരെ വൻ നിയമ പോരാട്ടം പരമോന്നത കോടതിയിൽ നടത്തിയ ആളുമാണ്‌ എം കെ സലിം.

ഇത്തരത്തിൽ ഒരു ബഹുനില കെട്ടിടം ഉണ്ടാക്കുമ്പോൾ എന്തുകൊണ്ട് ഫയർ റെസ്ക്യൂ സംവിധാനം ഇല്ലാതെ പോയി. ഫ്ളാറ്റിനുള്ളിൽ തീയണയ്ക്കാനുള്ള ഇന്റേണൽ സംവിധാനവും ഇല്ലാതെ പോയി. ജനങ്ങൾ ബഹുനില കെട്ടിടത്തിന്റെ ജനാലകളിൽ ജീവൻ രക്ഷിക്കാൻ ആളുകൾ വരുന്നതും നോക്കി കാത്തിരിക്കുകയാണ്‌. എന്തൊരു അവസ്ഥയാണ്‌ ഒരു വികസിത രാജ്യത്ത് ഇങ്ങിനെ ഒക്കെ സംഭവിക്കുന്നത്— എം.കെ സലിം പറഞ്ഞു.

ഇപ്പോൾ ഈ ഫ്ളാറ്റിന്റെ മെയിന്റൻസുകാരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടു. എന്തുകൊണ്ട് ഫ്ളാറ്റ് ഉടമയെ അറസ്റ്റ് ചെയ്യുന്നില്ല. ഫ്ളാറ്റുടമ ആരെന്ന വിവരം പോലും മറച്ചു വയ്ക്കുന്നു. ഫ്ളാറ്റുടമയെ അറസ്റ്റ് ചെയ്യാതെ എങ്ങിനെ ശരിയാകും. ആരാണ്‌ ഇത് പണിതത്..ഇത്ര അധികം വലിയ തീപിടുത്തൽ ഉണ്ടായിട്ട് നമ്മുടെ ആളുകൾ ആയതിനാലാണോ കെട്ടിടത്തിൽ സുരക്ഷാ ക്രമീകരണം ഇല്ലാതെ പോയതും ഫയർ റിസ്ക്യൂ താമസിച്ചതും.

നിയമം നടപ്പാക്കാത്തതിൽ ഇപ്പോൾ കുവൈറ്റ് സർക്കാർ ഉണർന്ന് പ്രവർത്തിച്ചാൽ മതിയോ. നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച്ച വരുത്തിയത് കുവൈറ്റ് ഭരണം നടത്തുന്നവരാണ്‌. എവർ നിയമം നടപ്പാക്കിയിരുന്നു എങ്കിൽ ഈ ദുരന്തം ഉണ്ടാവില്ലായിരുന്നു. ഭരണ തലപ്പത്തേ വീഴ്ച്ചകൾക്ക് ഇപ്പോൾ കെട്ടിടം മെയിന്റൻസുകാരെ പിടിച്ച് അറസ്റ്റ് ചെയ്താൽ മാത്രം മതിയോ. നിയമ പരമായ മുന്നറിയിപ്പുകൾ ഒന്നും പാലിക്കാതെ ഈ കെട്ടിടം പ്രവർത്തിക്കാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന ഇതിന്റെ അറബിയായിട്റ്റുള്ള ഉടമക്ക് ഉത്തരവാദിത്വം ഇല്ലേ..- എം കെ സലിം ചോദിക്കുന്നു.

ഇന്ത്യയിലെ പ്രസിദ്ധ പൊതു താല്പര്യ ഹരജിക്കാരനും നീതിക്ക് വേണ്ടി വൻ പോരാട്ടം കോടതികളിലൂടെ നടത്തുന്ന കൊല്ലത്തേ എം കെ സലിം ആണ്‌ തീപിടുത്ത വിഷയത്തിൽ കുവൈറ്റ് സർക്കാരിനെയും നിയമം നടപ്പാക്കാത്ത അധികാരികളേയും, കെട്ടിടം ഉടമയേയും നിശിതമാരി വിമർശിച്ചത്. അപകടത്തിന്റെ കാരണം അധികാരികളുടെ ഭാഗത്ത് നിന്നു വന്ന വീഴ്ച്ച ആണ്‌ എന്നാണ്‌ ഇത്തരം കാര്യങ്ങളിൽ നിരവധി ഇടപെടലുകൾ സമൂഹത്തിൽ നടത്തിയ അദ്ദേഹം കർമ്മ ന്യൂസിനോട് വ്യക്തമാക്കിയത്.

ആശാൻ പിഴച്ചാൽ ഏത്തമില്ല എന്ന നിലയിൽ കാര്യങ്ങൾ പോകരുത് എന്നും വീഴ്ച്ച വന്ന കെട്ടിടം ഉടമയ്ക്കും കെട്ടിടത്തിനു ലൈസൻസ് നല്കിയവരേയും പണിതവരേയും നിയമം നടപ്പാക്കാതിരുന്ന സർക്കാർ സംവിധാനത്തേയും എല്ലാം ശിക്ഷിക്കണം. മനുഷ്യ ജീവനാണ്‌ വലുത്. രാജാവോ മലയാളിയോ തൊഴിലാളിയോ അറബിയോ എന്നുള്ളതല്ല. ഉന്നതവും ഉയർന്നതുമായ സുരക്ഷ നല്കണം. യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് പോയവർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.

വീഡിയോ സ്റ്റോറി കാണാം,