പക്ഷെ എന്റെ ഹീറോയിന്‍ ആയതിനാല്‍ പരിഹാസത്തിന് അവര്‍ ഇരയായി; ജഗദീഷ്‌

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച കൂട്ടുകെട്ടാണ് ജഗദീഷ്-ഉര്‍വശി കൂട്ടുകെട്ട്. നടി ഉര്‍വ്വശിയുമൊത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം.

തനിക്ക് ഉര്‍വശിയോട് ഏറെ കടപ്പാടുണ്ടെന്നും ജഗദീഷ് പറയുന്നു. ‘എനിക്ക് ഏറ്റവും അടുപ്പമുള്ള ഹീറോയിന്‍ എന്ന് പറയുന്നത് ഉര്‍വശിയാണ്. എന്റെ കൊമേഡിയന്‍ എന്ന ഒരു പരിമിതി മാറ്റിയിട്ട്, നിങ്ങള്‍ ഒരു കൊമേഡിയന്‍ അല്ല, നിങ്ങള്‍ക്ക് ഒരു ഹീറോയാകാം എന്ന് പറഞ്ഞ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിട്ടുള്ളത് ഉര്‍വശിയാണ്.

ഉര്‍വ്വശി വളരെ സീനിയര്‍ ആയിട്ടുള്ള ഒരു ഹീറോയിന്‍ ആണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങിയ അവരുടെ ഹീറോയിന്‍ ആയിട്ട് അഭിനയിച്ച നടി ജഗദീഷിന്റെ ഹീറോയിന്‍ ആയിട്ട് വരുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ മുഴുവന്‍ ചര്‍ച്ചയായിരുന്നു.

ഉര്‍വ്വശി താഴോട്ടു പോയി, ജഗദീഷിന്റെ ഹീറോയിന്‍ ആയി എന്നൊക്കെ ആയിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. എന്നിട്ട് അതൊന്നും മൈന്‍ഡ് ചെയ്യാതെ എന്റെ ഹീറോയിന്‍ ആയിട്ട് ആറോ ഏഴോ സിനിമകളില്‍ ഉര്‍വ്വശി അഭിനയിച്ചിട്ടുണ്ട്.

ജീവിതത്തില്‍ എനിക്ക് കടപ്പാടുള്ള നടി കൂടിയാണ് ഉര്‍വശി. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട്,’ ജഗദീഷ് പറഞ്ഞു സ്ത്രീധനം, ഭാര്യ, കുടുംബ വിശേഷം തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.