ജലീൽ ദില്ലിയിൽ നിന്നും അറസ്റ്റ് ഭയന്ന് ജീവനും കൊണ്ടോടി രക്ഷപെട്ടു.

ആസാദ് കശ്മീർ പരാമർശത്തിന്റെ പേരിൽ ഡൽഹി പോലീസ് കേസെടുത്തതോടെ മുൻ മന്ത്രി കെ ടി ജലീൽ നേരത്തെ മുൻ കൂട്ടി തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കി കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. രാജ്യ ദ്രോഹപരാമർശം നടത്തിയതിനു ഡൽഹി പോലീസ് കേസെടുത്തിരിക്കെ അറസ്റ്റ് ഭയന്നാണ് ജലീൽ ഒരു പരിപാടിയും വേണ്ടെന്നു വെച്ച് കേരളത്തിലേക്ക് മുങ്ങുന്നത്.

ആസാദ് കശ്മീര്‍ പരമാര്‍ശം വലിയ വിവാദമാവുകയും ദില്ലി പോലീസില്‍ പരാതി എത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ ഞയാറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് ജലീൽ നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടിയിരിക്കെ ജലീൽ അറസ്റ്റുണ്ടാവുമെന്നു ഭയന്ന് ജീവനും കൊണ്ട് ഓടുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.

ജലീൽ ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാവുമെന്നതും തീഹാർ ജയിലിൽ പൂട്ടിയേനേ എന്നുള്ളതും യാഥാർഥ്യമാണ്. അല്പമാത്ര ഗ്യാപ്പിലായിരുന്നു ജലീലിന്റെ രക്ഷപെടൽ. ജലീലിന് രക്ഷപെടാൻ കാര്യങ്ങൾ മണത്തറിഞ്ഞു പഴുതൊരുക്കിയത് മന്ത്രി മൊയ്തീൻ എന്നാണ് കേൾക്കുന്നത്. കാശ്മീരിൽ പോയി പാക്കിസ്ഥാനു കുടപിടിച്ചത് കേരള ഖജനാവിലെ പ്രവാസി ക്ഷേമ പണം എടുത്ത് ടൂർ നടത്തിയ രാജ്യ ദ്രോഹ പ്രസ്താവന നടത്തിയ ജലീലിനെ ദില്ലി പോലീസിന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഈന്തപഴത്തിലേ സ്വർണ്ണ കുരുവും ഖുറാൻ പെട്ടിയിലെ സ്വർണ്ണവും എണ്ണി എണ്ണി പറയിപ്പിച്ചേനേ എന്നും ഓർക്കേണ്ടതുണ്ട്.

കെ ടി ജലീൽ വിഷയത്തിൽ 3 സുപ്രധാന വിവരങ്ങളാണ്‌ ദില്ലിയിൽ നിന്നും കർമ്മ ന്യൂസ് സംഘം റിപോർട്ട് ചെയ്തിരിക്കുന്നത്. ഒന്ന് ദില്ലിയിൽ രാജ്യ സ്നേഹികളുടെ രോക്ഷം ഭയന്ന് കെ ടി ജലീൽ ദില്ലിയിൽ നിന്നും ജീവനും കൊണ്ടോടുകയായിരുന്നു എന്നാണ്‌. കാരണം ദില്ലി പോലീസ് കെ ടി ജലീലിന്റെ കാശ്മീർ പ്രസ്ഥാവനക്ക് കേസെടുത്തിരുന്നു. രണ്ടാമത് കെ ടി ജലീൽ പാക്കിസ്ഥാൻ അനുകൂല പ്രസ്ഥാവന നടത്താൻ കാശ്മീരിൽ എത്തിയത് നമ്മുടെ കേരള ഖജനാവിലെ നികുതി പണം ഉപയോഗിച്ചായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ ആയിരുന്നു താൻ കാശ്മീരിൽ പോയത് എന്ന് കെ ടി ജലീൽ തന്നെ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ജലീലിന് പണികിട്ടാൻ ഇത് മാത്രം മതി. ഖജനാവിൽ നിന്നും പണം എടുത്ത് യാത്ര നടത്തി കാശ്മീരിൽ ചെന്ന് പാക്കിസ്ഥാന്‌ ഈ എം എൽ എ കൊടി പിടിക്കുകയായിരുന്നു. നമ്മുടെ മണ്ണായ കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്ന് വിളിച്ച് പാക്കിസ്ഥാനി നയം ഏറ്റു പറയുകയായിരുന്നു. കെ ടി ജലീലുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിന്നും പുറത്ത് വരുന്ന മൂന്നാമത്തേ വെളിപ്പെടുത്തൽ കെ ടി ജലീലിനെതിരേ ദില്ലിയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും പുറത്ത് കണ്ടാൽ ആക്രമണം ഉണ്ടാകുമായിരുന്നു എന്നാണ്‌. മറ്റൊരു കാര്യം കെ ടി ജലീലിനേ അന്വേഷിച്ച് ദില്ലി പോലീസ് എത്തിയിരുന്നു എന്നും അറസ്റ്റ് ചെയ്താൽ തീവ്രവാദ ലിസ്റ്റിൽ പെടുത്തി ജയിലിൽ അടയ്ക്കും ആയിരുന്നു എന്നുമാണ്‌. എന്തായാലും കെ ടി ജലീൽ ദില്ലിയിൽ നിന്നും ഒടി രക്ഷപെട്ടിരിക്കുകയാണ്.

കാശ്മീർ ഇന്ത്യയുടേത് അല്ലെന്ന് പരോക്ഷമായി പറഞ്ഞ ഇസ്ളാമിക ഭീകരവാദ സംഘടനയായ സിമിയുടെ മുൻ നേതാവ് കൂടിയായ കെ ടി ജലീൽ ദില്ലിയിൽ നിന്നും ഓടിയത് ദില്ലി പോലീസിനെ പേടിച്ച് ആണെന്നതാണ് സത്യം. കഴിഞ്ഞ ദിവസമാണ്‌ ജലീൽ കാശ്മീർ സന്ദർശിച്ച ശേഷം ഇന്ത്യ്ക്കെതിരായും പാക്കിസ്ഥാന്‌ അനുകൂലമായും പ്രസ്ഥാവനയും ഫേസ്ബുക്ക് പോസ്റ്റും ഇടുന്നത്. പാക്ക് അധിനിവേശത്തിലുള്ള ഇന്ത്യയുടെ മണ്ണായ കാശ്മീരിനെ കെ ടി ജലീൽ ആസാദ് കാശ്മീർ എന്ന് വിളിച്ചു. നമ്മുടെ സ്വന്തം മണ്ണായ കാശ്മീരിനെ ജലീൽ വിളിച്ചത് ഇന്ത്യൻ അധീന കാശ്മീർ എന്നായിരുന്നു. 2 പരാമർശവും മുൻ സിമി പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യാ വിരുദ്ധം ആയിരുന്നു എന്നതാണ് യാഥാർഥ്യം. കാശ്മീരിൽ ചെന്നപ്പോൾ കെ ടി ജലീലിന്റെ പാക്കിസ്ഥാൻ സ്നേഹം അണപൊട്ടി ഒഴുകിയെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

കാശ്മീരിൽ നിന്നും നേരേ ദില്ലിയിൽ എത്തിയ ജലീൽ അവിടെ 4 ദിവസം തങ്ങാനായിരുന്നു പരിപാടി. എന്നാൽ ദില്ലിയിൽ വന്നപോഴേ കെ ടി ജലീലിനെ പരാതി ദില്ലി പോലീസ് എത്തി. പോലീസ് അന്വേഷിക്കുന്നത് മണത്തറിഞ്ഞ് കെ ടി ജലീൽ ജീവനും കൊണ്ട് കേരളത്തിലേക്ക് നൂറേൽ ഓടി. കാരണം പിടിക്കപ്പെട്ടാൽ ജലീൽ വിവരം അറിയും. കേരളത്തിലെ സ്ളീപ്പർ സെല്ലുകളുടെ പച്ച തണൽ അല്ല ദില്ലിയിൽ. നല്ല രാജ്യ സ്നേഹികളുടെ കൈകരുത്ത് എന്തെന്ന് പുറത്തിറങ്ങിയാൽ ജനം കാട്ടി കൊടുക്കും. അറസ്റ്റ് ചെയ്താൽ ദില്ലിയിലെ തീവ്രവാദികൾക്കൊപ്പം ജയിലിൽ അടക്കുകയും ചെയ്യും. ദില്ലിയിൽ ജലീലിനെതിരെ പോലീസ് കേസും എഫ് ഐ ആറും നിലവിൽ ഉണ്ട്. വിവാദ പോസ്റ്റിന്റെ പേരില്‍ ജലീലിനെതിരേ സുപ്രീംകോടതി അഭിഭാഷകന്‍ ജി.എസ്. മണിയാണ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസിൽ അറസ്റ്റിലായാൽ എൻ ഐ എയുടെ കൈയ്യിലേക്ക് കെ ടി ജലീലിന് പെട്ടെന്ന് എത്താനാവും. ഈന്തപഴയും സ്വർണ കുരുവും എല്ലാം ദില്ലിയിൽ പോലിസിനോട് മണി മണി പോലെ എണ്ണി എണ്ണി പറയേണ്ടി വന്നേനേ. ഖുറാൻ കടത്തിയപ്പോൾ അതിലേ ഭാര കൂടുതൽ എന്തായിരുന്നു അത് തോക്കായിരുന്നോ സ്വർണ്ണം ആയിരുന്നോ എന്നെല്ലാം കൃത്യമായും ദില്ലിയിൽ പറയിപ്പിച്ചേനേ… എന്നാൽ കേസെടുത്തതും ദില്ലിയിൽ നിന്നും കെ ടി ജലീൽ ജീവനും കൊണ്ട് കേരളത്തിലേക്ക് ഓടുകയായിരുന്നു. പിണറായിയുടെ സുരക്ഷിതമായ സംരക്ഷണം ഈ മുൻ സിമി നേതാവിന്‌ കേരളത്തിൽ ഉണ്ട്.

കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീല്‍ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെയാണ് ജലീല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം പരിപാടികള്‍ റദ്ദാക്കി ഞായറാഴ്ച പുലര്‍ച്ചെതന്നെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വിമാനം കയറുന്നത്. വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുന്‍ മന്ത്രിയുടെ നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീന്‍ ഞായീകരിച്ചിട്ടുണ്ട്.

അതായത് ജെലീൽ ജീവനും കൊണ്ടോടിയതിനു മന്ത്രി മൊയ്ദീന്റെ തിരകഥയും ന്യായീകരണവും ആണ്‌ വന്നിട്ടുള്ളത്. എന്തായാലും ആകെ കൂടി നോക്കുമ്പോൾ തരകഥ തയ്യാറാക്കിയത് പോലും ഒരു ജിഹാദി നീക്കം ആയിരുന്നു എന്ന് പൊലും സംശയം തോന്നിപോകും. ജനത്തിന്റെ കാശും ഖജനാവിൽ നിന്നെടുത്ത് പ്രവാസികളുടെ പേരിൽ കാശ്മീരിൽ ചുറ്റി കണ്ട് പാക്കിസ്ഥാനൊപ്പം ചേർന്ന് ചതിയൻ എം എൽ എ ആണിയാൾ എന്ന് ജനം കുറ്റപെടുത്തിയാൽ കുറ്റപ്പെടുത്താനാവില്ല. ഒരു നിമിഷം പോലും നമ്മുടെ പവിത്രമായ നിയമ സഭാ സമാജികനായി ഇരിക്കാൻ ജലീലിന് ഒരു യോഗ്യതയും ഇല്ല. മാത്രമല്ല പാക്കിസ്ഥാനിൽ പോയി ജന പ്രതിനിധി ആകാനുള്ള എല്ലാ യോഗ്യതയും ജലീലിന് ഉണ്ട് താനും.