വെളളം സിനിമയു‌ടെ ചിത്രീകരണത്തിന് ജയസൂര്യക്ക് അപക‌‌ടം

നടന്‍ ജയസൂര്യക്ക് സിനിമാ ചിത്രീകരണത്തിനിടെ അപക‌ടം. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം സിനിമ ചിത്രീകരണത്തിനി‌ടെയാണ് അപക‌ടം സംഭവിച്ചത്. പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ വേഗത്തില്‍ ഇടപെട്ടാണ് താരത്തെ രക്ഷപ്പെടുത്തിയത്.

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ ഷോട്ട് നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലൊക്കേഷനിലെ പലരെയും ഞെട്ടിച്ചു എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സീനില്‍ ജയസൂര്യയുടെ കയ്യിലെ ഭാരമേറിയ യന്ത്രം നിയന്ത്രണം വിടുകയായിരുന്നു.

സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ജയസൂര്യ അപകടത്തില്‍ പെടാതെ രക്ഷപെട്ടത്. സെറ്റില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ജയസൂര്യയെ പിടിച്ചു മാറ്റുകയും ചെയ്‌തു. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ വേഗത്തില്‍ ഇടപെട്ടാണ് താരത്തെ രക്ഷപ്പെടുത്തിയത്. ഫ്രണ്ട്‍ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.അടുത്തിടെ ടോവിനോ തമസിനും കള സിനിമയുടെ ചിത്രീകരണത്തിനിടെ അപക‌ടം സംഭവിച്ചിരുന്നു