ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഹാങോവര്‍ മാറും മുമ്പ് അടുത്ത പ്രഖ്യാപനം,ദൃശ്യം 3 ഉണ്ടാവുമോ?

മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു ദൃശ്യം. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം വമ്പന്‍ ഹിറ്റായതോടെ സിനിമ പ്രേമികള്‍ ഉറ്റുനോക്കുന്നത് ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടോ എന്നാണ്.

ദൃശ്യം രണ്ട് വമ്പന്‍ ഹിറ്റായതിന് പിന്നാലെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കി സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്റെ പക്കലുണ്ട്. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചെന്നും ജീത്തു ജോസഫ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജീത്തു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകര്‍ ഇപ്പോഴേ പ്രതീക്ഷയിലാണ്. എന്നാല്‍ ആ കാത്തിരിപ്പിന് പ്രതീക്ഷ നല്‍കുകയാണ് ചിത്രത്തിന്‍രെ മാസ്റ്റര്‍ ബ്രെയിന്‍ കൂടിയായ ജീത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗം സംഭവിച്ചേക്കാം. ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്റെ പക്കകലുണ്ട്. മോഹന്‍ലാലുമായും ആന്റണി പെരുമ്ബാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു. ജീത്തു ജോസഫ് പറഞ്ഞു

ക്ലൈമാക്‌സിന് ചേരുന്ന കഥ തയ്യാറായാല്‍ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമ ചിത്രീകണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തില്‍ എന്ത് സസ്‌പെന്‍സായിരിക്കും കാത്തിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍