കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോൾഅപർണ്ണ കൂടെപ്പോരുകയായിരുന്നു-ജീവ

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ഇരുവരുടെതും പ്രണയവിവാഹമാണ്.സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോൾ ഇങ്ങ് പോരുകയായിരുന്നു അപർണ്ണ.അമ്മാതിരിയായിരുന്നു ചോദ്യംകരഞ്ഞ് കാലുപിടിക്കുകയായിരുന്നു താനെന്നായിരുന്നു ജീവയുടെ കമന്റ്.ആ ചോദ്യം കേട്ടപ്പോൾ പോരുന്നോയെന്ന് ചോദിച്ചപ്പോൾ ഞാനിങ്ങ് പോന്നൂയെന്നായിരുന്നു അപർണ്ണ പറഞ്ഞത്.വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം ബാംഗ്ലൂരിലായിരുന്നു.പിന്നീടൊക്കെ ചാനലിനൊപ്പമായാണ്ആ ഘോഷങ്ങളെല്ലാം.അഭി നേതാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ജീവ പറഞ്ഞിരുന്നു.മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിൽ അഭിനയിച്ചിരുന്നു.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.