‘ഹായ് ജീവ ഞാന്‍ നിങ്ങളുടെ ഒരു ഫാനാണ്’ സുരാജിന്റെ വാക്കുകള്‍ കേട്ട് കിളി പോയെന്ന് ജീവ

പ്രേക്ഷകരുടെ പ്രീയ പരമ്പരയാണ് കസ്തൂരിമാന്‍. ശ്രീറാമും റെബേക്കയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീറാം എന്ന പ്രേക്ഷകരുടെ സ്വന്തം ജീവ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ സുരാജ് വെഞ്ഞാറമ്മൂട് തന്നെ അഭിനന്ദിച്ചതിനെക്കുറിച്ചാണ് ജീവ പങ്കുവെച്ചത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ താരത്തില്‍ നിന്ന് അഭിനന്ദനം ലഭിച്ചപ്പോള്‍ അത് സ്വപ്നസാക്ഷാത്കാരമാണെന്ന് പറയുകയാണ് ശ്രീറാം.

തന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന അനുഭവം എന്നാണ് സംഭവത്തെ കുറിച്ച് ശ്രീറാം പറയുന്നത്. ‘സുരാജ് ഏട്ടന്‍ വരുന്നത് കണ്ട് ഓടി പോയി ഒന്ന് പരിചയപ്പെടാന്‍ പോയ തന്നെ കണ്ട അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയുമോ എന്നാണ് ശ്രീറാം കുറിച്ചിരിക്കുന്നത്. ഹായ് ജീവ, ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ ആണെന്നായിരുന്നു സുരാജിന്റെ പ്രതികരണം’. തിരികെ പടികള്‍ കയറി വരുമ്പോള്‍ ആവേശത്തില്‍ കിളി പോയ അവസ്ഥയായിരുന്നുവെന്നും ശ്രീറാം പറയുന്നു. താന്‍ സുരാജിന്റെ കടുത്ത ആരാധകനാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

പിന്നാലെ ഒരു മാധ്യമത്തിന് സുരാജ് നല്‍കിയ അഭിമുഖത്തിലെ വാക്കുകളും ശ്രീറാം പങ്കുവച്ചിട്ടുണ്ട്. ”സീരിയല്‍ കാണും. ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ അമ്മ ഉണ്ടാവും. എന്റെയോ ഭാര്യയുടേയോ അമ്മ. അവര്‍ സീരിയല്‍ കാണും. അപ്പോള്‍ ഞാനും കൂടെ പോയിരിക്കും. കാണും. ശ്രീറാം എന്നൊരു നടനുണ്ട് ഒരു സീരിയലില്‍. എനിക്ക് വലിയ ഇഷ്ടമാണ്. അസലായി അയാള്‍ അത് ചെയ്തിട്ടുണ്ട്. ഈ ഇടയ്ക്ക് ഗോകുലം പാര്‍ക്കില്‍ ഒരു പടത്തിന്റെ പൂജയ്ക്ക് പോയ സമയത്ത് ഞങ്ങള്‍ കണ്ടു. എന്നോട് വന്ന് സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണെന്ന്. ശ്രീറാം ആദ്യം വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു സത്യമാണ്. ഞങ്ങള്‍ അന്ന് കുറച്ച് നേരം സംസാരിച്ചു”. എന്നായിരുന്നു സുരാജിന്റെ വാക്കുകള്‍.

Image result for suraj venjaramoodu