പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ തന്നെ ഇസ്രായേൽ സൈന്യം പകവീട്ടൽ നടത്തിയിരിക്കുകയാണ്. റഫയിൽ പെരുന്നാൾ ദിനത്തിൽ 550ഹമാസ് ഭീകരരേയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.

ഗാസയുടെ തെക്കൻ അറ്റത്തുള്ള നഗരത്തിൽ ഭീകരസംഘടനയായിട്ടുള്ള യുദ്ധം തുടരുന്നതിനിടെ വലിയ തിരിച്ചടിയാണ് സൈന്യം ഇപ്പോൾ നൽകിയിട്ടുള്ളത്. ഹമാസിന്റെ ഒളിത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ 550ഹമാസ് ഭീകരരേയാണ് കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായുള്ള നീക്കമായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 40 ദിവസങ്ങളായി റഫയിൽ ഇസ്രായേൽ സൈന്യം യുദ്ധം നടത്തി വരികയായിരുന്നു.

എന്നാൽ ഈ ബലിപെരുന്നാൾ ദിവസമാണ് സൈന്യം ഭീകരക്ക് കനത്ത തിരിച്ചടി നൽകിയത്. ഈജിപ്തിന്റെ അതിർത്തി കേന്ദ്രം കൂടിയാണ് റഫ. ഗസയിൽ നിന്നും ഒഴിപ്പിച്ചവർ റഫയിലേക്കാണ് കുടിയേറിയത്. ഇതൊരു തീരദേശ ഗ്രാമം കൂടിയാണ്. പലസ്തീനികൾക്കൊപ്പം ഭീകരരെയും ഇവിടേക്ക് കുടിയേറിയിരുന്നു. സാധാരക്കാർക്കിടയിൽ നിന്ന് ഭീകരരെ കണ്ടെത്തി വധിക്കുക എന്നത് ഇസ്രായേൽ സൈന്യത്തിനും ശ്രമകരമായ ഒന്നായിരുന്നു. അതാണ് ഈ പെരുന്നാൾ ദിനത്തിൽ ജൂതപ്പട നടത്തിയെടുത്തത്.