കണ്ണൂർ ടൗണിൽ വെട്ടേറ്റ യുവാവ് ചികിൽസ കിട്ടാതെ രക്തം വാർന്ന് മരിച്ചു

കണ്ണൂർ ടൗണിൽ വെട്ടെറ്റ യുവാവ് ചികിൽസ കിട്ടാതെ രക്തം വാർന്ന് മരിച്ചു. പൂളക്കുറ്റി സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന.കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. പുലർച്ചെ 3 മണിയോടെയാണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുത്തേറ്റ ജിന്‍റോ റോഡിൽ കിടന്ന് ചോര വാർന്നാണ് മരിച്ചത്.മണിക്കൂറുകൾ ജിന്റോ രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്നു എന്നാണ്‌ കരുതുന്നത്. കണ്ണൂർ നഗര മധ്യത്തിൽ ആയിരുന്നിട്ടും രക്ഷിക്കാൻ ആയില്ല.പ്രതിയെ കണ്ടെത്തിയിട്ടില്ല.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ സ്‌റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവർമാർ വാഹനം പാർക്കു ചെയ്യാറുണ്ട്.

ഇവിടെയുണ്ടായ എന്തെങ്കിലും തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എന്നും സംശയമുണ്ട്. പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്‌. വലതുകാലിന് വെട്ടേറ്റ ജിന്റോ പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് യുവാവ് ചോരവാർന്ന് മരിച്ചത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്‍റോ.കണ്ണൂർ എ.എസ് പി രത്നകുമാറാണ്‌ അന്വേഷിക്കുന്നത്. 2 പേരേ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു