മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥ- ജിഷയുടെ അമ്മ

വളരെയധികം ചർച്ച ചെയ്യപ്പെട്ട മരണമായിരുന്നു പെരുമ്പാവൂരുകാരി ജിഷയുടേത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ മരണത്തിനുശേഷം വിഷമമൊന്നുമില്ലെന്നും ആർഭാട ജീവിതമാണ് നയിക്കുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ബ്യൂട്ടീഷൻ ചെയ്തുള്ള ചിത്രങ്ങൾക്കൊക്കെ വൻ വിമർശനമാണ് ലഭിച്ചത്. എന്നാലിപ്പോളിതാ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണ്, കയ്യിൽ ഉണ്ടായിരുന്നതിൽ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീർ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് പറയുന്നതായും രാജേശ്വരി വെളിപ്പെടുത്തുന്നു

വാക്കുകൾ,

സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.

പെരുമ്പാവൂർ ഉള്ള ഷമീർ എന്ന ആളും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്. എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി. കാരണം, എനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെ ഞാൻ അവരെ കണ്ണടച്ച് വിശ്വസിച്ചു പോയി. ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് , പ്രേക്ഷകരുടെ സഹായം വേണം