രണ്ട് മക്കളാണുള്ളത്, ഇളയ ആൾക്ക് ഓട്ടിസമാണ്- ജോബി

അഭിനയ മികവുകൊണ്ട് ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും ഉയരങ്ങൾ കീഴടക്കുകയാണ് ജോബി. ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു. തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങൾ ചെയ്യാൻ ഒരു മടിയും കൂടാതെ വിവിധ സംഘടനകളുടെ മുൻനിരയിൽ ജോബി ഉണ്ട്. പൊക്കകുറവുകൊണ്ട് സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിക്കാൻ ജോബിക്ക് സാധിച്ചു. ജന്മനാ ലഭിച്ച ഒരു ഉയരകുറവിനെ നിറവ് ആക്കി മാറ്റിയ ഈ കലാകാരൻ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. തൻറെ കുറവ് ഒരു കുറവായി മറ്റുള്ളവർ കണ്ടപ്പോൾ അതിനെ ഒരു ഭാഗ്യമായി കണ്ടതാണ് താൻ തന്നോട് സ്വയം ചെയ്ത ഏറ്റവും വലിയ കാര്യം എന്ന് താരം തന്നെ തുറന്നു പറയുന്നു.

ഇപ്പോൾ ജോബിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നാടകത്തില്‍ നിന്നാണ് അഭിനയം ആരംഭിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എല്ലാം മികച്ച നടനാവുകയും ചെയ്തിട്ടുണ്ട് . അക്കാലത്ത് തന്നെ മിമിക്രിയും കൈയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് പ്രൊഫഷണല്‍ മിമിക്രിയുടെ ഭാഗമായി ഷോ ചെയ്യാന്‍ തുടങ്ങിയത്. കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. തുടര്‍ന്ന് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെത്തുകയായിരുന്നു. അതിനുശേഷം ദൂരദര്‍ശനിലും പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് സജീവമായി മാറുകയായിരുന്നു .

താന്‍ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ലുട്ടാപ്പിയുടേത് എന്നായിരിക്കും. മിമിക്രി ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് ശബ്ദങ്ങള്‍ പരീക്ഷിക്കാന്‍ എനിക്കിഷ്ട്ടമാണ് അത് കൊണ്ട് തന്നെ എനിക്കു വേണ്ടി അല്ലാതെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും കൗതുകം തോന്നിയതും പ്രിയപ്പെട്ടതുമാണ് ലുട്ടാപ്പിക്ക് ശബ്ദം കൊടുത്തത്. അത് അന്നും ഇന്നും കുട്ടികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്

ഭാര്യ സൂസന്‍ കട്ട സപ്പോര്‍ട്ടായി എന്നും കൂടെയുണ്ട്. രണ്ട് മക്കളാണുള്ളത്. മൂത്തയാള്‍ സിദ്ധാര്‍ഥ്, ഇളയവന്‍ ശ്രേയസ്. രണ്ടാമത്തെ ആള്‍ക്ക് ഓട്ടിസം ആണ് അവന്‍ സംസാരിക്കില്ല,സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനൊന്നും ആകില്ല ഹൈപ്പര്‍ ആക്ടീവാണ്. പക്ഷേ ഇപ്പോള്‍ ആള് ഓക്കേ ആയി വരുകയാണ്. മൂത്തയാള്‍ ഡിഗ്രി കഴിഞ്ഞു. കെഎസ്എഫ്ഇയുടെ ഉളളൂര്‍ ബ്രാഞ്ച് മാനേജര്‍ ആയി ആണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.