അമേരിക്കൻ പ്രസിഡന്റ് ഇസ്രായേലിലേക്ക്,ഗാസയിൽ വ്യോമാക്രമണം തുടരുന്നു

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ അതായത് ഒക്ടോബർ 18നു ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേലിൽ എത്തുന്ന ബൈഡനു സുരക്ഷ ഒരുക്കാനുള്ള അമേരിക്കൻ സംഘം ഇസ്രായേലിൽ എത്തി കഴിഞ്ഞു. ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്‌.ജനങ്ങൾ ഒഴിഞ്ഞ് പോയതിനാൽ ആളൊഴിഞ്ഞ പ്രേത നഗരം പോലെയാണ്‌ പല ഗ്രാമങ്ങളും. ഇസ്രായേൽ ഗാസയിലെ നിർമ്മിതകൾ തകർക്കുകയും ചെയ്യുകയാണ്‌

199 ഇസ്രായേലികളേ വിട്ട് തരാം എന്നും വ്യോമാക്രമണം നിർത്തണം എന്നും ഇതിനു ഹമാസ് തയ്യാറാണ്‌ എന്നും ഇറാൻ അറിയിച്ചു. എന്നാൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലേക്കാണ്‌ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച്ച ഇസ്രായേലിൽ എത്തുക.

ഇത് മുൻ കൂട്ടി തീരുമാനിച്ച സന്ദർശനം അല്ല. അതിനാൽ തന്നെ യുദ്ധകാര്യ ചർച്ചകൾക്കായാണ്‌ എത്തുക.ഗാസയിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നതിൽ ജോ ബൈഡൻ അതൃപ്തി അറിയിച്ചിരുന്നു. ജനങ്ങളേ ദ്രോഹിക്കാതെ യുദ്ധം ചെയ്യണം എന്നും പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയും പ്രധാന നേതാക്കളുമായി സംസാരിക്കും. അതുവരെ ഗാസയിൽ കരയുദ്ധം ഉണ്ടാകാൻ സാധ്യതയില്ല. കരയുദ്ധത്തിനു ഇസ്രായേലി സൈന്യം ഗാസയിൽ സജ്ജമായി നില്ക്കാൻ തുടങ്ങിയിട്ട് 4 ദിവസമായി. ഇസ്രായേലി സർക്കാരിൽ നിന്നും അനുമതിക്കായി സൈന്യം കാത്തിരിക്കുകയാണ്‌.