അപ്പന്റെ 52ാം വയസിലാണ് ഞാൻ ജനിക്കുന്നത്, ജീവിത കഥ പറഞ്ഞ് ജോണി ആന്റണി

സംവിധായകനിൽ നിന്ന് നടനിലേക്കുള്ള യാത്ര അതിമനോഹരമായി സഞ്ചരിച്ചു തീർക്കുകയാണ് ജോണി ആന്റണി. അടുത്ത കാലങ്ങളിലായി പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ജോണി ആന്റണിയുടെ സാന്നിധ്യമുണ്ട്. നാച്ചുറൽ ആക്ടിങ് രീതി തന്നെയാണ് പുതിയ കാലത്തെ സിനിമകളിൽ അദ്ദേഹത്തെ അവിഭാജ്യഘടകമാക്കുന്നത്. വരനെ ആവശ്യമുണ്ട്, ഹോം, ഹൃദയം, ജോ ആന്റ് ജോ, പത്രോസിന്റെ പടപ്പുകൾ, ഉപചാരപൂർവം ഗുണ്ട ജയൻ, പാൽതു ജാൻവർ, തല്ലുമാല തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ജോണി ആന്റണി. 2016 ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പനാണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോളിതാ തന്റെ ജനനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുകയാണ് ജോണി ആന്റണി. വാക്കുകളിങ്ങനെ, അപ്പന് അമ്പത്തിരണ്ടാം വയസിലുണ്ടായ മകനാണ് ഞാൻ. അമ്മച്ചിയ്ക്ക് അന്ന് നാൽപ്പത്തിരണ്ട് വയസാണ്. ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ചേച്ചിമാർ കല്യാണം കഴിച്ച് പോയി. ചേട്ടൻ ജോലിയ്ക്കും പോയി. അതുകൊണ്ട് അപ്പച്ചനും അമ്മച്ചിയ്ക്കുമൊപ്പം കഴിഞ്ഞ നാളുകളൊക്കെ എന്റെ മാത്രം അനുഭവങ്ങളുടെ കാലമായിരുന്നു.

എന്റെ പിതാവ് നാട്ടുകാർക്ക് അന്തോണിച്ചേട്ടൻ ആയിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി. രണ്ടാം ലോക മഹായുദ്ധത്തിലൊക്കെ പിതാവ് പങ്കെടുത്തിട്ടുണ്ട്. ചോദിച്ചാൽ മാത്രം പട്ടാളക്കഥകളും വെടി കൊണ്ട കഥയും പറയും. എന്ത് ഇല്ലായ്മയിലും അതൊക്കെ കേൾക്കുമ്പോൾ നല്ല രസമായിരുന്നു. 75-ാമത്തെ വയസിൽ അപ്പൻ മരിക്കുമ്പോൾ എനിക്ക് 22 വയസാണ്. മാതാപിതാക്കളെ ആഗ്രഹിച്ച രീതിയിൽ നോക്കാൻ സവാകാശം കിട്ടിയില്ലല്ലോ എന്ന സങ്കടം ഇന്നുമുണ്ട്.

‘അത്ര സമ്പന്നമായ കുട്ടിക്കാലമായിരുന്നില്ല എന്റേത്. എന്തും കൊതിച്ചിട്ടേ കിട്ടിയിട്ടുള്ളു. എന്നാൽ എല്ലാം കിട്ടിയിട്ടുമില്ല. ആഗ്രഹിച്ചിട്ടും പൂർണമായി ഒരു പുൽക്കൂട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ക്രിസ്തുമസ് സെറ്റ് വാങ്ങാൻ പണമില്ല. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെയാണ് ക്രിസ്തുമസൊക്കെ ആഘോഷിച്ചത്.തനിക്ക് പത്ത് വയസുള്ളപ്പോഴാണ് വീട്ടിൽ കറന്റ് കിട്ടുന്നതെന്ന് നടൻ പറയുന്നു. അതിന് മുൻപ് വർണ കടസാല് കൊണ്ട് ഉണ്ടാക്കിയ നക്ഷത്രമാണ് ഇടാറുള്ളതെന്ന്’