ബില്ല് തരാതെ പോയ കോടീശ്വരന്മാരുണ്ട്, കോടീശ്വരന്മാരുടെ ഉറക്കം കെടുത്തി ജോമോൾ ജോസഫിന്റെ വെളിപ്പെടുത്തൽ

മോഡല്‍ ആണ് ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. പാവപ്പെട്ടവരെ പറ്റിച്ച് ജീവിക്കുന്ന കോടീശ്വരന്‍മാരെ കുറിച്ചാണ് ജോമോളുടെ കുറിപ്പ്. തങ്ങളെ പറ്റിച്ച ചില കോടീശ്വരരെ കുറിച്ചാണ് ജോമോള്‍ പറയുന്നത്. സമൂഹത്തില്‍ വന്‍ കോടീശ്വരന്മാരായ ചിലര്‍ക്കെതിരെയുള്ള വെളിപ്പെടുത്തല്‍ നടത്തുമെന്നും ജോമോള്‍ പറയുന്നുണ്ട്.

തങ്ങളെ പറ്റിച്ചവരോട് ഇനി വിട്ടുവവീഴ്ചയില്ല എന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്ക് ഞങ്ങളെ വിളിക്കാം, നമ്പര്‍ പഴയത് തന്നെയാണ്. ബില്ല് പ്രകാരം തരാനുള്ള മുഴുവന്‍ കാശും, അതിന്റെ ഇത്രയും വര്‍ഷത്തെ നഷ്ടവും അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ അവര്‍ക്ക് വരാന്‍ പോകുന്ന മാനക്കേടും നാണക്കേടും ഇല്ലാതെ ഒഴിവാക്കാന്‍ അവര്‍ക്ക് സാധിക്കും. മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയുമില്ല.- ജോമോള്‍ കുറിച്ചു.

ജോമോളുടെ കുറിപ്പിന്റെ പൂർണ രൂപം;

പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലും പോക്കറ്റിലും കയ്യിട്ട് വാരിത്തിന്ന് ജീവിക്കുന്ന ചില കോടീശ്വരൻമാർ. ബിൽഡിങ് ഡിസൈനിങ്ങും കരാർ ജോലിയും ചെയ്ത് ജീവിച്ചിരുന്ന ഞങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ തരാനുള്ള ചില കോടീശ്വരൻമാരെ പരിചയപ്പെടുത്തിക്കൊണ്ട് ഇന്നുമുതൽ ഒരു പരമ്പരയായി പോസ്റ്റുകൾ എഴുതാനാരംഭിക്കുകയാണ്.

അവരൊക്കെ കൂടി ഞങ്ങൾക്ക് തരാനുള്ളത് ചെറിയ തുകയല്ല, അരക്കോടി രൂപയുടെ മുകളിലാണ്!! വർഷങ്ങൾ കുറച്ചായി ഞങ്ങളെ ചതിക്കുന്ന ബിസ്സിനസ്സുകാരായ കോടീശ്വരൻമാരുടെ പടവും പേരും വെച്ച് തന്നെ തുറന്നെഴുതാനും, ലോക്ഡൌൺ കഴിഞ്ഞാൽ കുഞ്ഞുങ്ങളുമായി ഞങ്ങൾ അവരുടെ വീടുകൾക്ക് മുന്നിൽ പോയി കുത്തിയിരിപ്പ് സമരം തുടങ്ങാനുമാണ് പരിപാടി.

ഇനി വിട്ടുവവീഴ്ചയില്ല എന്ന് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഞങ്ങളെ വിളിക്കാം, നമ്പർ പഴയത് തന്നെയാണ്. ബില്ല് പ്രകാരം തരാനുള്ള മുഴുവൻ കാശും, അതിന്റെ ഇത്രയും വർഷത്തെ നഷ്ടവും അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ അവർക്ക് വരാൻ പോകുന്ന മാനക്കേടും നാണക്കേടും ഇല്ലാതെ ഒഴിവാക്കാൻ അവർക്ക് സാധിക്കും. മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയുമില്ല.

ഇന്നു രാത്രി പോസ്റ്റിൽ ദുബായ് ബേസ് ചെയ്ത് ബിസിനസ്സ് ചെയ്യുന്ന ആലപ്പുഴക്കാരനാണോ, അതോ മൂന്നാർ ബേസ് ചെയ്ത് ബിസിനസ്സ് ചെയ്യുന്ന ഷൊർണ്ണൂരുകാരനാണോ നറുക്ക് വീഴുക എന്ന് കാത്തിരുന്ന് കാണാം. നബി – ഞങ്ങളടക്കം നിരവധി പാവങ്ങളുടെ കാശ് പറ്റിച്ചിട്ട് അവനൊക്കെ അങ്ങനെ അറുമാദിക്കണ്ടന്നേ.