യാഹുവിൽ കൂടിയാണ് ചന്തുവിനെ കണ്ടുമുട്ടിയത്, മതവും പ്രായവും പ്രശ്നമായിരുന്നില്ല- ജോമോൾ

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ.തുടർന്ന് അനഘ,മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്.എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം,മയിൽപ്പീലിക്കാവ്,പഞ്ചാബി ഹൗസ്,ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്.വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്.

2002-വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു.പ്രണയിച്ച്‌ വിവാഹം ചെയ്ത ജോമോൾ തന്റെ പ്രണയകാലങ്ങളെക്കുറിച്ച്‌ വീണ്ടും മനസ്സ് തുറക്കുകയാണ്.വാക്കുകൾ, 2002 ൽ ചന്ദ്രശേഖരൻ പിള്ളയെ വിവാഹം കഴിച്ചതോടെയാണ് ജോമോളിൽ നിന്നും ഗൗരി ചന്ദ്രശേഖർ ആയി മാറുന്നത്. യാഹുവിൽ കൂടിയാണ് ചന്തുവിനെ കണ്ടുമുട്ടിയത്, നല്ല സുഹൃത്തുകളായി മാറിയ ശേഷം പ്രണയത്തിലായത്. അന്ന് തങ്ങൾക്ക് ഇടയിൽ പ്രായമോ മതമോ പ്രശ്‌നമായി മാറിയില്ലന്നും നടി വ്യക്തമാക്കിയിരുന്നു.

വിവാഹത്തോടെ സ്വന്തം വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ മാറുന്നത് 2017 ലെ ഒരു വിഷുക്കാലത്താണ്. അന്ന് ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു. അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു.അത് കൊണ്ട് തന്നെ മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു. ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാൻ മലയാള സിനിമയിൽ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്. പിന്നീട് മയിൽപ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാൻ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്. ആര്യയും ആർജയുമാണ് മക്കൾ.