അമ്മ മരിച്ചത് കോവിഡ് മൂലം,വിവരം മറച്ച് വയ്ച്ച് വിമാനത്തിൽ എത്തിച്ച് സംസ്കരിച്ചു- അല്‍ഫോണ്‍സ് കണ്ണന്താനം കുരുക്കിൽ

തിരുവനന്തപുരം:മുൻ കേന്ദ്ര മന്ത്രി അല്ഫോൻസ് കണ്ണന്താനം കോവിഡ് നിയമം ലംഘിച്ച് കോവിഡ് ബാധിച്ച അമ്മയുടെ മൃതദേഹം നാട്ടിൽ എത്തിച്ചതും സംസ്കരിച്ചതും കോവിഡ് നിയമം മറികടന്ന്.കോവിഡ് 19 ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ദില്ലിയിൽ നിന്നും കോവിഡ് നിയമം പാലിക്കാതെ വിമാനത്തിൽ എത്തിച്ചു. തുടർന്ന് കോവിഡ് നിയമം പാലിക്കാതെ സംസ്കാരം നടത്തി.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്.കൊവിഡ് ബാധിച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചതെന്നും മരണകാരണം കൊവിഡ് ആണെന്നത് മറച്ചുവെച്ചുമാണ് കണ്ണന്താനം അമ്മയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നതെന്നുമാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം.

ജൂണ്‍ 10 നാണ് ഡല്‍ഹിയില്‍ വെച്ച് മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ചത്.തുടര്‍ന്ന് കോട്ടയം മണിമലയില്‍ പൊതുദര്‍ശനത്തിന് കൂടി വെച്ചതിന് ശേഷമായിരുന്നു മൃതദേഹം സംസ്‌കരിച്ചത്.സംസ്‌കാര ചടങ്ങില്‍ താനും പങ്കെടുത്തു എന്നും ജോമോന്‍ വ്യക്തമാക്കുന്നു.വിവാദത്തിന് ആധാരമായത് കണ്ണന്താനത്തിന്റെ തന്റെ വീഡിയോ ആണ്.അമ്മയുടേത് കൊവിഡ് മരണമാണെന്ന് കണ്ണന്താനം തന്നെ പറയുന്ന വീഡിയോ സഹിതമാണ് ആരോപണം.

എന്നാല്‍ ഈ സമയത്തെല്ലാം കൊവിഡ് മരണം കണ്ണന്താനം മറച്ചുവെക്കുകയും ചെയ്യുകയായിരുന്നു.നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ രോഗവ്യാപനം ഒഴിവാക്കാന്‍ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊതിഞ്ഞ് സംസ്‌കരിക്കണമെന്നാണ് പ്രോട്ടോകോള്‍.ആ സ്ഥാനത്താണ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വാധിനം ഉപയോഗിച്ച് പൊതുദര്‍ശനത്തിന് കൂടി വെച്ച ശേഷം സംസ്‌കരിച്ചതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപിക്കുന്നു.

ഈ വീഡിയോയുടെ 26മത് സെകന്റിൽ അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണ്‌ എന്ന് അല്ഫോൻസ് കണ്ണമ്ന്താനം പറയുന്നുണ്ട്.

https://www.facebook.com/100004613986035/videos/1690780324419084/