ജോസ്‌കോ ജൂവലേഴ്‌സ് കൊച്ചിയില്‍ രാത്രിയുടെ മറവില്‍ കൃഷി പാടം നികത്തുന്നു Josco Jewellers, Josco Group

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളം യുദ്ധത്തിന് പോകുന്നതല്ല ഇത്. കൊച്ചിയില്‍ കഴിഞ്ഞ രാത്രി ജോസ്‌കോ ജ്വല്ലറിക്കാര്‍ പാടം നികത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. കൊച്ചിയിലെ പൊതു പ്രവര്‍ത്തകനായ ബോസ്‌കോ കളമശേരിയാണ് പാടം നികത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Josco Jewellers, Josco Group

ജോസ്‌കോ ജ്വല്ലറി കൊച്ചിയുടെ ഹൃദയഭാഗത്ത് 25 ഏക്കറോളം പാടം നികത്തുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. രാത്രിയില്‍ രഹസ്യമായി 50ഓളോം വാഹനങ്ങളില്‍ മണ്ണ് നിറച്ച് കാക്കനാടുള്ള നെല്‍ വയല്‍ നികത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കൊച്ചിയിലെ പൊതു പ്രവര്‍ത്തകനായ ബോസ്‌കോ കളമശേരിയാണ് രാത്രിയില്‍ ജോസ്‌കോ ജ്വല്ലേഴ്‌സ് നടത്തുന്ന നിയമ വിരുദ്ധ പാടം നികത്തല്‍ പുറത്ത് കൊണ്ടുവന്നത്.ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം പുറത്ത് കൊണ്ടുവന്ന ബോസ്‌കോ കളമശേരി കര്‍മ്മ ന്യൂസിനോട് പ്രതികരിക്കുന്നു.

കഴിഞ്ഞ ദിവസം പോലീസ് കാവലോടെയാണ് പാടം നികത്തിക്കൊണ്ടിരുന്നത്. ഒരേസമയം ഇരുപതും മുപ്പതും ടോറസ് ലോറികള്‍ ഒരുമിച്ചാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെയുള്ള ആളുകള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അടുത്ത് പരാതിയുമായി സമീപിച്ചിട്ട് യാതൊരു നടപടിയും എടുത്തില്ല. ഇവര്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ സമീപിച്ചത്. ഈ വീഡിയോ ഉള്‍പ്പെടെ പാരാതി കളക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും താന്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ പരിശോധിക്കുകയും നടപടി എടുക്കുകയും ചെയ്തു.- ബോസ്‌കോ കളമശേരി പറയുന്നു.

25 ഏക്കര്‍ അടുത്തുള്ള കൃഷിഭൂമിയാണ് നികത്തുന്നത്. ജോസ്‌കോ ജുവലേഴ്‌സ് ഒരേക്കറിനോട് അടുത്ത് നികത്താന്‍ കോടതി അനുമതി വാങ്ങിയിട്ടുണ്ട്, ഇതിന്റെ മറവിലാണ് ഇത്രയും ഏക്കര്‍ ഭൂമി നികത്തുന്നത്. നികത്തിയ പാടം തിരികെ പിടിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.- ബോസ്‌കോ കളമശേരി വ്യക്തമാക്കി.