നവകേരള സദസിനടെ തീറ്റി മത്സരം കൂടെ തൂറ്റ മത്സരവും, പരിഹാസവുമായി മാത്യു സാമുവേൽ

നവകേരള സദസിലെ തീറ്റ മത്സരത്തിനെതിരെ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ. കഴിഞ്ഞ ഒരു മാസം നടന്ന കേരളം ആകമാനം നടന്ന നവകേരള “തീറ്റി മത്സരം കൂടെ തൂറ്റ മത്സരവും” ഇതും കേരള മ്യൂസിയത്തിൽ സൂക്ഷിക്കാം, ജനങ്ങൾ ടിക്കറ്റ് എടുത്ത് വന്ന് കാണും സഖാവ് ബാലൻ എന്നാണ് അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഭക്ഷണവും താമസവുമടക്കം കഴിഞ്ഞ ഒരു മാസം കൊണ്ട് സർക്കാർ നവകേരള സദസിനായി പൊടിച്ചത് കോടികളാണ്. മറിയക്കുട്ടിയടക്കമുള്ള പ്രായമായവരുടെ പെൻഷൻ വിതരണം തടസപ്പെട്ടത് ചർച്ചയായിരുന്നു. അവർക്ക് പെൻഷൻ കൊടുക്കാതെയാണ് മന്ത്രിമാരുടെ ആഡംബരം. ഇതിനെതിരെ വിമർശനം ശക്തമാണ്. ഒരു മാസം നാലു കിലോ അരി പാവങ്ങൾക്ക് കൊടുക്കുമ്പോഴാണ് ഈ ആഡംബരം. വിലയേറിയ പല ഭക്ഷണങ്ങളും നേതാക്കൾ വേസ്റ്റാക്കി കളയുകയാണെന്നതിന്റെ തെളിവുകളും മാത്യു സാമുവേൽ പങ്കിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

അടുത്തിടെ രാഷ്ട്രീയ നിരീക്ഷൻ അഡ്വക്കറ്റ് ജയശങ്കറും ഈ ഭക്ഷണ സദസിനെതിരെ രം​ഗത്തെത്തിയിരുന്നു. കല്യാണ വിരുന്നല്ല, പതിനാറടിയന്തരവുമല്ല; കാരണഭൂതൻ പൗരപ്രമുഖർക്ക് ഒരുക്കിയ നവകേരള ഭക്ഷണ സദസ്സാണ്’ എന്നാണ് വിരുന്നിന് വിളമ്പുന്ന വിഭവങ്ങളുടെ ചിത്രങ്ങളടക്കം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇടതുപക്ഷ- ജനാധിപത്യ- നവോത്ഥാന സർക്കാരിനോട് ആമാശയപരമായി ഐക്യപ്പെടാൻ ഒരു അസുലഭ അവസരം എന്നും അദ്ദേഹം പരിഹസിച്ചിരുന്നു