നാളുകൾക്കുശേഷം ലച്ചുവിനെ കണ്ട സന്തോഷത്തിൽ ആരാധകർ,

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ എത്തി ലച്ചുവായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ജൂഹി റുസ്തഗി. വര്‍ഷങ്ങളോളം ഉപ്പും മുളകില്‍ ലച്ചു എന്ന കഥാപാത്രമായി തിളങ്ങിയിരുന്നു ജൂഹി. ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണം ഇടടയ്ക്ക് സീരിയലില്‍ നിന്ന് പിന്മാറുകയായിരുന്നു. ലച്ചു വിവാഹിതയായ ശേഷമാണ് ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്ന് പിന്മാറിയത്.

ലച്ചു പോയത് ആരാധകരെ നിരാശരാക്കിയെങ്കിലും പിന്നീട് ചില പുതിയ കഥാപാത്രങ്ങള്‍ ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. 2015ലായിരുന്നു ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് തൊട്ട് ജൂഹി റുസ്തഗി പരമ്പരയുടെ ഭാഗമായിരുന്നു. ഉപ്പും മുളകിലെ ലച്ചുവിന്റെ വിവാഹ എപ്പിസോഡുകള്‍ മുന്‍പ് ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമായിരുന്നു ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത് നാളുകൾക്കുശേഷം ലച്ചുവിനെകണ്ട സന്തോഷത്തിലാണ് ആരാധകർ. 820 കെ ഫോളോവേഴ്‌സാണ് ജൂഹിക്ക് ഇൻസ്റ്റയിലുള്ളത്. കൂടുതൽ സുന്ദരിയായാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്