ആദ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു, പിന്നീട് മറ്റൊരു സുഹൃത്തുമായി പ്രണയത്തിലായി- ജ്യോത്സന

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ ഗായിക ആണ് ജ്യോത്സ്ന .അടിപൊളി ഗാനങ്ങൾ ആയാലും മെലഡി ഗാനങ്ങൾ ആയാലും എല്ലാം ജ്യോത്സ്നയുടെ കയ്യുകളിൽ ഭദ്രമാണ് .”നമ്മൾ ” എന്ന കമൽ ചിത്രത്തിൽ “സുഖമാണ് ഈ നിലാവ് ” എന്ന് തുടങ്ങുന്ന ഗാനവുമായി പിന്നണി ഗാനരംഗത്തെത്തിയ ജ്യോത്സ്ന പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടി മലയാളികളെ രസിപ്പിച്ചു .ഏറ്റവും ഒടുവിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ “റഫ്താരേ നാച്ചേ നാച്ചേ ” എന്ന് തുടങ്ങുന്ന ഗാനം ആണ് പാടിയത് .

ഇപ്പോഴിതാ, തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജ്യോത്സ്ന. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു പ്രണയം തോന്നുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഗുജറാത്തുകാരൻ പയ്യൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ഇഷ്ടമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് മനസ്സിൽ പ്രണയം മൊട്ടിട്ടത്. ദുബായിലായിരുന്നു ആ സമയത്ത്. സാധാരണ സ്‌കൂൾ ബേസിൽ യാത്ര ചെയ്‌തിരുന്ന ഞാൻ അവനെ കാണാൻ വേണ്ടി മാത്രം ദുബായിലെ പൊരിവെയിലത്ത് കൂടി നടക്കുമായിരുന്നു ഒരിക്കൽ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോൾ വെറുതെ ബസ്സിന് ഫീസ് അടയ്‌ക്കേണ്ട എന്നാണ് താൻ പറഞ്ഞത്.

എന്നാൽ, ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ കാണാനായി ആ പയ്യൻ അവിടെ സൈക്കിൾ ചുറ്റിപ്പറ്റി നടന്നു. ഇതുകണ്ട അച്ഛൻ സ്നേഹപൂർവ്വം കുറെ ഉപദേശിച്ചു. അങ്ങനെ പിറ്റേദിവസം മുതൽ സ്‌കൂളിലേക്കുള്ള യാത്ര വീണ്ടും ബസ്സിലാക്കി. എന്റെ മാറ്റം കണ്ട് അവൻ പിന്നീട് എന്നോട് മിണ്ടാതെ ആയി. പിന്നീട് ക്ലാസിൽ തന്നെയുള്ള മറ്റൊരു കുട്ടിയുമായി സ്‌നേഹത്തിലായി