ചക്കരകളായ അലവലാതികള്‍ക്ക് ഹാപ്പി ആനിവേഴ്‌സറി, വിധുപ്രതാപിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.നര്‍ത്തകിയായ ദീപ്തിയാണ് വിധുവിന്റെ ഭാര്യ.ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.വിശേഷങ്ങളും കുറുമ്പും കാര്യവുമൊക്കെയായി ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവര്‍ക്കും നിരവധി ആരാധകരും സോഷ്യല്‍ മീഡിയകളിലുണ്ട്.ഇന്ന് വിധുവിന്റെയും ദീപ്തിയുടെയും വിവാഹ വാര്‍ഷികമാണ്.ഇരുവര്‍ക്കും ഏറെ സ്‌നേഹത്തോടെ വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഗായികയും ഇരുവരുടെയും സുഹൃത്തുമായ ജ്യോത്സന.

വിധു പ്രതാപിനും ഭാര്യ ദീപ്തിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ജ്യോത്സന കുറിച്ച വാക്കുകള്‍ ഇങ്ങനെ,ഈ ഫോട്ടം കണ്ടു നിങ്ങള്‍ ആരും തെറ്റിദ്ധരിക്കരുത്.ഇതില്‍ മാന്യരായി തോന്നുമെങ്കിലും സത്യം പറഞ്ഞാല്‍ എന്റെ രണ്ടു വശത്ത് നില്ക്കുന്ന രണ്ടെണ്ണം വെറും അലവലാതികള്‍ ആണ്,എന്നാലും എന്റെ ചക്കരകളായ അലവലാതികള്‍ ആണ്,ഹാപ്പി ആനിവേഴ്‌സറി,എന്നും നിങ്ങള്‍ തിളങ്ങി നില്‍ക്കട്ടെ.മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യുഗ്മ ഗായകരില്‍ പ്രിയ ഗായകരാണ് വിധുവും ജ്യോത്സനയും.കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം മുതല്‍ ഇരുവരേയും സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടവരാക്കിയ നിരവധി ഗാനങ്ങളുണ്ട്.ജീവിതത്തിലും വിധുവിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ജ്യോത്സന.പാദമുദ്ര എന്ന ചിത്രത്തിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത്.എന്നാല്‍ 1999ല്‍ പുറത്തിറങ്ങിയ ദേവദാസി എന്ന ചിത്രത്തിലെ പൊന്‍ വസന്തം എന്ന ഗാനത്തിന് ശേഷമാണ് വിധു ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.പിന്നീട് അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ നിറത്തിലെ ശുക്രിയ എന്ന വിധു ആലപിച്ച ഗാനവും ശ്രദ്ധിക്കപ്പെട്ടു.പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ടാണ് ജ്യോത്സന സിനിമാലോകത്തെത്തിയെങ്കിലും 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്,മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ,പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്‌നയെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്.