കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്നായിരുന്നു സുധാകരന്‍റെ പരാമര്‍ശനം. ഇന്നലെ പത്തനംതിട്ട അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്.

നേരത്തെ കെ- റയിലിനെതിരെയും സുധാകരൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. കെ-റെയിൽ സ‍ർവേ പൂ‍ർത്തീകരിക്കാൻ യുഡിഎഫ് അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൻ്റെ വികസനം ലക്ഷ്യംവച്ചല്ല, കമ്മീഷനടിക്കാനുള്ള കച്ചവടമാണ് കെ-റെയിൽ വഴി സ‍ർക്കാർ നടത്തുന്നത്. ഇതിനെതിരെ യുഡിഎഫ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.