തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതി ചേര്‍ന്ന മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുഖ്യ സാക്ഷി കെ സുന്ദരയുടെ രഹസ്യമൊഴി എടുക്കുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേപ്പെടുത്തുന്നത്.

നാളെ സുന്ദരയുടെ അമ്മയടക്കം മൂന്ന് പേരുടെ മൊഴികൂടി രേഖപ്പെടുത്തും. കിട്ടിയ പണത്തില്‍ നിന്നും ഇവര്‍ക്കും വിഹിതം നല്‍കിയിട്ടുണ്ടെന്ന് നേരത്തെ സുന്ദര വ്യക്തമാക്കിയിരിന്നു.

സുന്ദരയുടേയും ബന്ധുക്കളുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ക്രിമനല്‍ വകുപ്പുകള്‍ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേര്‍ക്കാനുമാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം.