മണിയെ നന്നാക്കാൻ നോക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന് വെള‌ളമൊഴിക്കുന്ന പോലെ – കെ.സുരേന്ദ്രൻ

 

കൊച്ചി/ കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ എം.എം മണി നടത്തിയ പരാമർശം നിലവാരം കുറഞ്ഞതായിപ്പോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേ ന്ദ്രൻ. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന് വെള‌ളമൊഴിക്കുന്നത് പോലെയാണ്. അരുതാത്ത പരാമർശമാണ് എം.എം മണി നടത്തിയത്. മാലിന്യജൽപന ങ്ങളാണ് എം.എം മണി ദിവസവും നടത്തുന്നത്. ഇത് അനീതിയാണ്. കെ.സുരേന്ദ്രൻ പറഞ്ഞു.

തെറ്റുചെയ്‌താൽ മാപ്പ് പറയാൻ മനസാക്ഷിയില്ലാത്ത ആളുകളിലൊരാളാണ് എം.എം മണി. കെ.കെ രമയ്‌ക്കെതിരെ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, തന്റെ പരാമർശത്തിൽ ഖേദമില്ലെന്നാണ് എം.എം മണി വെള്ളിയാഴ്ചയും പ്രതികരിച്ചത്. കൊലയാളിയാണെന്ന തരത്തിൽ മുഖ്യമന്ത്രിക്കെ തിരെ രമ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും മാണി ചോദിച്ചിരുന്നു.

കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോൾ ഞങ്ങളാരും പ്രതികരിച്ചില്ലെന്നും മണി പറയുകയുണ്ടായി. വെള്ളിയാഴ്ച സഭയിൽ എം.എം മണി എത്തിയില്ല. മണി സഭയിൽ ഹാജരാകാതിരുന്നത് പേടിച്ചിട്ടാണെന്ന് കരുതുന്നതായാണ് കെ.കെ രമ അഭിപ്രായപ്പെട്ടത്. എം.എം മണി സംഭവത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയും പ്രതിപക്ഷം സഭയിൽ ശക്തമായി പ്രതിഷേധിക്കുകയുണ്ടായി.