ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ക്വാറന്റൈനില്‍

കോഴിക്കോട് : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സ്ഥലം കെ.സുരേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കരിപ്പൂര്‍ വിമാനാപകടത്തിനുശേഷം മലപ്പുറം ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്ന വ്യക്തി എന്ന നിലയില്‍ നിരീക്ഷണത്തില്‍ പോയത്.

ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ഫോണില്‍ ഇക്കാര്യം വിളിച്ചറിയിച്ചിരുന്നു. ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയിരിക്കുന്നു. എങ്കിലും നിലവിലുള്ള കീഴ് വഴക്കം അനുസരിച്ച് ആഗസ്റ്റ് 21 വരെ സ്വയം നിരീക്ഷണത്തില്‍ തുടരാന്‍ തീരുമാനിച്ചു. അതിനാല്‍ ആഗസ്റ്റ് 18 ന് ഏറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സത്യാഗ്രഹം മാറ്റിവെച്ചതായി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2 ന് ശേഷം സത്യാഗ്രഹം നടത്തുന്ന തീയതി എല്ലാവരുമായി ആലോചിച്ച് അറിയിക്കുന്നതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.