ഞാൻ പിന്മാറുമെന്ന് ആരും കരുതേണ്ട ഞാൻ കണ്ടതു കണ്ടതുതന്നെയാണ്, വ്യാജ വാർത്തക്കെതിരെ കലാഭവൻ സോബി

ബാലഭാസ്ക്കറിന്റേത് അപകടമരണമാണെന്ന് കോടതി സ്ഥിതീകരിച്ചു. ഡ്രൈവറായ അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെ കേസെടുക്കുമെന്നും സിബിഐ അറിയിച്ചിരുന്നു. പത്രത്തിൽ തനിക്കെതിരെ വന്ന വ്യാജ വാർത്തക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സോബി. എന്നെ ഒതുക്കി കേസ് ഇല്ലാതാക്കവുവാൻ കൂട്ടായ ശ്രമം നടക്കുന്നുണ്ട് ഇത് കൊണ്ടൊന്നും ഞാൻ പിന്മാറുമെന്ന് ആരും കരുതേണ്ട ഞാൻ കണ്ടത് കണ്ടതു തന്നെയാണെന്ന് സോബി ആവർത്തിച്ചു പറഞ്ഞു

സോബിയുടെ കുറിപ്പിങ്ങനെ

നിങ്ങൾ ഇതിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നോ 2014നു ശേഷം ഇന്ത്യ മഹാരാജ്യത്ത് എനിക്കെതിരെ ഒരു കേസുകളും നിങ്ങൾ പറഞ്ഞതുപോലെ ചാർജു ചെയ്തിട്ടില്ല. അതിനു മുൻപ് എനിക്ക് കേസുണ്ടായിട്ടുണ്ടെങ്കിൽ അതിന് കലാഭവനും പങ്കുണ്ട് എന്ന് കോടതികൾക്കുപോലും മനസ്സിലായത് ആണ്. അങ്ങനെയെങ്കിൽ അടക്ക രാജുവിന്റെ മൊഴി എന്തിന് വിശ്വസിച്ചു പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തു എന്നുള്ളതിനുകൂടി സിബിഐ മറുപടി പറയണം, ഇല്ലെങ്കിൽ പറയിപ്പിക്കും. കോടതികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന കാര്യം അവർ മറന്നു കാണും. പിന്നെ സിബിഐ പറഞ്ഞതായി മനോരമ ന്യൂസിൽ വായിച്ചു അറസ്റ്റ് ഒഴിവാക്കാൻ രക്ഷപെടുന്ന വഴിക്കാണ് സോബി ഇത് കണ്ടത് എന്ന്.

സിബിഐ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ആ പറഞ്ഞ ഉദ്യോ​ഗസ്ഥൻ പരമ ചെറ്റയും പരനാറിയും ഭൂലോക ദരിദ്രവാസിയും ക്ഷണ്ണനും തന്തക്ക് പിറക്കാത്തവനും ആയിരിക്കും. ഇതിൽ കൂടുതൽ ഈ വാർത്തക്ക് മറുപടി പറയാൻ ഒന്നുമില്ല. ഒരു കാര്യം ഓർത്തുകൊള്ളുക എന്നെ ഒതുക്കി കേസ് ഇല്ലാതാക്കവുവാൻ കൂട്ടായ ശ്രമം നടക്കുന്നുണ്ട് ഇത് കൊണ്ടൊന്നും ഞാൻ പിന്മാറുമെന്ന് ആരും കരുതേണ്ട ഞാൻ കണ്ടത് കണ്ടതു തന്നെയാണ്.