കളമശേരി സ്‌ഫോടനം, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. കളമശേരിയില്‍ നടന്ന സ്‌ഫോടനം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കളമശേരി സ്‌ഫോടനക്കേസ് അന്വേഷണ ചുമതല എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരന്‍ ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംങത്തില്‍ 20 പേരുണ്ടെന്നും മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു.

അതേസമയം കളമശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി ഡൊമനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പോലീസ്. ഒപ്പം കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്‌ഫോടനം എന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങളെ ഭയപ്പെടുത്താനും കൊലപ്പെടുത്താനുമാണ് സ്‌ഫോടനം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടനം തീവ്രവാദ സ്വഭാവത്തോടെയാണെന്നും ഒരു പ്രത്യേക സമൂഹത്തിനെതിരെയാണ് ആക്രമമെന്നും എഫ്‌ഐആറില്‍ പറയുന്നു.