കളമശേരി സ്‌ഫോടനം, ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, ആകെ മരണം ഏഴായി

കൊച്ചി. കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി മരിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി കെവി ജോണ്‍ (78) ആണ് മരിച്ചത്. കൊച്ചിയില സ്വകാര്യ ആശുപത്രിയിലാണ് ജോണ്‍ മരിച്ചത്.

മരിച്ച ജോണിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. സ്‌ഫോടനം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഏഴാമത്തെ മരണം.

കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയിലാണ് സ്‌ഫോടനം ഉണ്ടായത്. ഒക്ടോബര്‍ 29നായിരുന്നു സ്‌ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.