കോവിഡ് രോഗിയെക്കൊണ്ട് 70,000 രൂപയുടെ മെഷീൻ വാങ്ങി , ഉപയോഗിക്കാതെ രോഗി മരിച്ചു

കളമശേരി : കോവിഡ് ചികിൽസക്ക് എത്തിയ പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല എന്ന് മാത്രമല്ല ബന്ധുകക്ൾക്ക് സർക്കാർ ആശുപത്രി വക ഇരുട്ടടിയും. ചികിത്സയിലിരിക്കെ മരിച്ച ഫോർട്ട്കൊച്ചി സ്വദേശിയുടെ ബന്ധുക്കളെക്കൊണ്ട് ആശുപ്ത്രിയിലേക്ക് ചികിൽസാ ഉപകരണങ്ങൾ വാങ്ങിപ്പിച്ചു. പ്രിയപെട്ടവന്റെ ജീവനും തിരികെ കിട്ടിയില്ല 70000 രൂപയുടെ മെഡിക്കൽ ഉപകരണവും കൂടി വാങ്ങിപ്പിക്കുകയായിരുന്നു.‘ഡ്രീംസ്റ്റേഷൻ ഓട്ടോ ബൈപാപ്’ എന്ന യന്ത്രം വാങ്ങിപ്പിച്ചതായാണ് ആരോപണം .

കോവിഡ് കാലത്തും ആളുകളെ ഇങ്ങനെ കൊന്ന് കാശുവാങ്ങുന്ന നയത്തിനെതിരെ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർന്നു.എ.ഫത്താഹുദ്ദീൻ എന്ന ഡോക്ടർ ആണ്‌ ഇതിനു പിന്നിൽ.മാത്രമല്ല മാത്രമല്ല രോഗിയുടെ പെട്ടിയും പേഴ്സും അടക്കം ആശുപത്രിയിൽനിന്നും നല്കിയില്ലെന്നാണ് പരാതി ഉയർന്നു.

കളമശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലാണ്‌ സംഭവം. വൃക്കരോഗി കൂടിയായിരുന്നു മരിച്ചയാൾ. ബൈപാസ് നടത്താനുള്ള യന്ത്രം വാങ്ങണം എന്ന് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു.രോഗി പ്രവാസി എന്ന് കേട്ടപ്പോൾ ആയിരുന്നു എന്നാൽ പിന്നെ ഉപകരണം ആകട്ടേ എന്ന നിലപാട് വന്നതത്രേ. യന്ത്രം ലഭ്യമാകുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയുടെ പേരും ഫോൺ നമ്പരും ഡേക്ടർ നൽകി. യന്ത്രം വാങ്ങി ആശുപത്രിയിലെത്തിച്ചെങ്കിലും അത് ഉപയോഗിച്ചില്ലെന്നും ഐസിയുവിലുള്ള സമാന യന്ത്രമാണ് പകരം ഉപയോഗിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

ഇതിനിടയിൽ രോഗിയുടെ ജീവനും രക്ഷിക്കാൻ ആയില്ല. അതേസമയം, കോവി‍ഡ് പോസിറ്റീവായി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾക്ക് ഉപയോഗിക്കാൻ വാങ്ങിയതാണു ബൈപാപ് മെഷീനെന്നും അതു ബന്ധുക്കൾക്കു തിരികെ നൽകുമെന്നും മെഡിക്കൽ സൂപ്രണ്ട് പറയുന്നു. എന്നാൽ കോവിഡ് പോസിറ്റീവായ ഒരാൾക്ക് ചികിൽസക്കായി സർക്കാർ ആശുപത്രിയിലേക്ക് ഉപകരണം വാങ്ങിപ്പിക്കുന്നത് ഗുരുതരമായ അഴിമതിയും കൃത്യ വിലോപവുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ കോവിഡ് രോഗികളേ സർക്കാർ ആശുപത്രി കൂടി ചൂഷണം ചെയ്താൽ എന്ത് സംഭവിക്കും. കേരളത്തിൽ വന്ന് കൊറോണ ചികിൽസിച്ച് ഭേതമായി എന്നും പണം ഒന്നും ചിലവായില്ല എന്നും മുമ്പ് വിദേസ പൗരന്മാരുടെ അഭിമുഖം എടുത്ത് വാർത്തയാക്കിയ പി ആർ ഡിയും സർക്കാർ സംവിധാനങ്ങളും തന്നെയാണ്‌ ഇപ്പോൾ കോവിഡ് രോഗിയേകൊണ്ട് മെഡിക്കൽ ഉപകരണവും വാങ്ങിപ്പിച്ചത്.