ഞങ്ങളുടെ കുടുംബമേ തകര്‍ന്നുപോയി, എന്നെ അയാള്‍ വഞ്ചിച്ചല്ലോ എന്ന് പറഞ്ഞു കരഞ്ഞിട്ടുണ്ട് കല്‍പ്പന, കലാരജ്ഞിനി പറയുന്നു

നടി കല്‍പന വിടവാങ്ങിയിട്ട് ആറ് വര്‍ഷത്തോളമാവുകയാണ്. 2016 ജൂണ്‍ 25നായിരുന്നു നടിയുടെ മരണം. ഹൈദരാബാദിലെ ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കല്‍പനയെ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. അകാലത്തിലായിരുന്നു കല്‍പ്പന, കലാരഞ്ജിനി, ഉര്‍വ്വശി സഹോദരിമാരുടെ ഏക സഹോദരനും മരിച്ചത്. ഇവരുടെ മരണത്തിനുമുന്‍പേ കുടുംബത്തിന്റെ നെടും തൂണായിരുന്ന ചിറ്റപ്പന്റെ മരണം. ഇപ്പോള്‍ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി. നടിയുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

കലാരഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ സഹോദരന്‍ പ്രിന്‍സിന്റെ മരണം ആണ് ഏറ്റവും കൂടുതല്‍ കുടുംബത്തെ തകര്‍ത്തത്. പിന്നെ അടുത്ത സഹോദരന്‍ കമലിന് ഉണ്ടായ അപകടം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നെ ഞങ്ങളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച ഉണ്ണിചിറ്റപ്പന്‍ അദ്ദേഹത്തിന്റെ മരണവും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകര്‍ന്നുപോയി. അന്ന് ഞങ്ങള്‍ തീര്‍ത്തും ആരും ഇല്ലാത്ത പോലെയായി ഇപ്പോഴും അത് വിങ്ങല്‍ ആണ്. സിനിമയാണ് എന്നും ഞങ്ങളുടെ ബന്ധുക്കള്‍. എന്തൊരു പ്രതിസന്ധി ഉണ്ടായപ്പഴും സിനിമയില്‍ ഉള്ളവര്‍ മാത്രമാണ് കൈ പിടിച്ചു സഹായിച്ചിട്ടുള്ളത്. ചിറ്റപ്പന്‍ ആശുപത്രിയില്‍ കിടക്കുന്ന അവസ്ഥയില്‍ കൊച്ചിരാജാവിന്റെ ഷൂട്ടിങ് സ്ഥലത്തായിരുന്നു താന്‍ ഉണ്ടായത്.

അന്ന് എനിക്ക് കാശിനു ആവശ്യം ഉണ്ടാകും എന്നുപറഞ്ഞുകൊണ്ട് കൈയ്യില്‍ കുറെ കാശ് വച്ചുതന്നത് ദിലീപാണ്. പോകാനുള്ള ടിക്കറ്റ് എടുത്തുതരികയും പോകാനുള്ള സീനൊക്കെയും ദിലീപും മുരളിച്ചേട്ടനും ചേര്‍ന്നാണ് തീര്‍ത്തത്. രാത്രി ഷൂട്ടിങ് എനിക്കൊന്നു വീട്ടില്‍ പോകണം തനിച്ചാണ് എന്ന് പറഞ്ഞാല്‍ അതിനെന്താ ചേച്ചി നമ്മുടെ വണ്ടിയില്‍ ഡ്രൈവറുണ്ട് എന്ന് പറഞ്ഞു കൊണ്ടാക്കുന്ന ആളുകള്‍ ആണ് സിനിമയില്‍ ഉള്ളത്. സന്തോഷം അല്ലാതെ ദുഖമൊന്നും സിനിമ സമ്മാനിച്ചിട്ടില്ല. ഒരാള്‍ നന്നായി നിന്നാല്‍ ഏറ്റവും കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതും സിനിമയില്‍ നിന്നാണ്.

ഈ ലോകം അറിയാത്ത ഒരു സ്ത്രീയാണ് തങ്ങളുടെ അമ്മ. അച്ഛന്റെയും ചിറ്റപ്പന്റെയും അനുജന്റെയും ഒക്കെ മരണം അമ്മയെ ഒരുപാട് തളര്‍ത്തി. അന്ന് ധൈര്യം കൊടുത്തത് ഞങ്ങള്‍ ആണ്. ഇപ്പോഴും അമ്മയ്ക്ക് ഒരുപാട് ദുഃഖങ്ങള്‍ ഞങ്ങള്‍ തന്നെ കൊടുക്കുന്നുണ്ട്. ഒന്നും മനഃപൂര്‍വ്വം അല്ല, ജീവിതം ഇങ്ങനെയൊക്കെ അങ്ങ് കൊണ്ടുപോവുകയല്ലേ. പക്ഷേ ഇപ്പോള്‍ അമ്മയ്ക്ക് നല്ല ധൈര്യം ഉണ്ട്.

കല്പ്പനയുടെ ജീവിതത്തില്‍ സംഭവിച്ചത് തീര്‍ത്തും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ആയിരുന്നു. ഉര്‍വ്വശിയുടേതും അങ്ങനെ തന്നെ. പക്ഷെ അവരുടെ കുടുംബത്തിന്റെ നാല് ചുവരുകള്‍ക്കുള്ളതില്‍ നടന്നത് എന്തെന്ന് നമുക്ക് അറിയില്ല. വെളിയില്‍ ഉര്‍വ്വശി ആയാലും മനോജ് ആയാലും നല്ലവര്‍ ആണ്. മനോജ് ഇപ്പോഴും തന്റെ നല്ല സുഹൃത്താണ് എന്നും കലാരഞ്ജിനി പറഞ്ഞു. ഇപ്പോഴും കുഞ്ഞാറ്റയുടെ കാര്യം ഓര്‍ത്താല്‍, നമ്മുടെ കൈയ്യില്‍ കിട്ടിയില്ലല്ലോ. നമ്മുടെ മക്കള്‍ ഒരുമിച്ചു വളരേണ്ടവര്‍ ആയിരുന്നില്ലേ.

കല്‍പ്പന ഏറെ മെലിയാന്‍ ഉണ്ടായ കാരണം ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കല്‍പ്പന. അപ്പോള്‍ ഞാനാശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യന്‍ മാറിയിട്ടില്ല. നീ അയാളെ വിശ്വസിച്ചു. പരിപൂര്‍ണമായും മാര്‍ക്കിട്ടു. ആ മാര്‍ക്കിലാണ് പിശക് വന്നതെന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താന്‍ പറഞ്ഞിട്ടുണ്ട്.