വില്‍ സ്മിത്ത് കരണത്തടിച്ചത് തന്നെ പോലെ റൗഡി ആയതിനാല്‍; കങ്കണ will smith kangana ranaut

മുംബൈ: 2022 ലെ ഓസ്‌കാര്‍ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വില്‍ സ്മിത്തിന്റെ will smith  കരണത്തടിയായിരുന്നു.തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ വേദിയില്‍ കയറിച്ചെന്ന് തല്ലിയ ക്രിസിനെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണൗത്ത് kangana ranaut. വില്‍ സ്മിത്ത്, തന്നെപ്പോലെ ലക്ഷണമൊത്ത ഒരു സംഘിയാണെന്ന് കങ്കണ പറയുന്നു.

ആരെങ്കിലും തന്റെ അമ്മയുടെയോ സഹോദരിയുടെ രോഗത്തെയോ കുറിച്ച്‌ പരിഹസിച്ച്‌ തമാശ പറഞ്ഞാല്‍ താനും അങ്ങനെ ചെയ്യുമെന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വില്‍ സ്മിത്ത് ചെയ്തത് ശരിയാണെന്നും, താനായിരുന്നുവെങ്കിലും അങ്ങനെയേ ചെയ്യുകയുള്ളൂ എന്നും താരം വ്യക്തമാക്കി. തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും കങ്കണ അഭിപ്രായപ്പെട്ടു. നടന്റെ നാല് ചിത്രങ്ങള്‍ പങ്കു വെച്ച്‌ കൊണ്ടാണ് കങ്കണയുടെ പ്രതികരണം. വില്‍ സ്മിത്ത് ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

‘വില്‍ എന്നെ പോലെ സംഘിയാണ്. അദ്ദേഹം എന്നെ പോലെ റൗഡിയുമാണ്. ഞാനും പ്രാര്‍ത്ഥിക്കാറുണ്ട്. സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ട്. എന്ന് വെച്ച്‌ ഞാന്‍ ദൈവമാവുന്നില്ല. അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ട്. വില്‍ സ്മിത്ത് ചെയ്തത് ശരി’, കങ്കണ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓസ്കാര്‍ ചടങ്ങിനിടെ അവതാരകനെ തല്ലിയ നടന്റെ പ്രവര്‍ത്തിയുടെ പിന്‍പറ്റി ചര്‍ച്ചകളും വിവാദങ്ങളും ഉടലെടുത്തു. ചിലര്‍ സ്മിത്തിനൊപ്പം നിന്നപ്പോള്‍, മറ്റുചിലര്‍ സ്മിത്ത് ചെയ്തത് തെറ്റാണെന്ന് വാദിച്ചു. ഭാര്യയ്ക്ക് മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റ് മോശമായിരുന്നുവെന്നും എന്നാല്‍, പരസ്യമായി ഇങ്ങനെ തല്ലരുതായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.