കനികയും മകനും സൂപ്പർ, മകന്റെ ഡ്രസ് തനിക്ക് ഇപ്പോഴും പാകമാകുമെന്ന് കനി​ഹ

വർഷങ്ങളായി മലയാളികളുടെ പ്രിയനായികാ പദവി അലങ്കരിക്കുന്ന നടിയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് എപ്പോഴും പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗം. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിച്ച ചിത്രങ്ങളാണ്. കനിഹ വീട്ടു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ വിശേഷങ്ങളറിയാൻ ആരാധകർക്കും താരത്തിനും താൽപ്പര്യമുണ്ട്

ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരേ കനിഹയുടെയും മകന്റെയും ക്യൂട്ട് ടിക്ടോക്ക് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മകന്റെ വസ്ത്രം കനിഹയും കനിഹയുടെ വസ്ത്രം മകനും ധരിച്ചുള്ളൊരു രസകരമായ ടിക്ടോക്ക് വിഡിയോ ആണ് കനിഹ ആരാധകർക്കായി പങ്കുവച്ചത്. മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷം പങ്കുവയ്ക്കാനും കനിഹ മറന്നില്ല.

മകൻ ഞങ്ങളുടെ അത്ഭുത ബാലനാണെന്ന് കനി​ഹ നേരത്തെ പറഞ്ഞിരുന്നു. മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടനെ മടക്കി വാങ്ങി. ഒരുപക്ഷേ ഇനിയവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍ പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു.

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്പകള്‍.ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിലെന്ന് കനിഹ പറഞ്ഞിരുന്നു