കന്നഡ മതി ,വേറെ ഭാഷ മിണ്ടി പോകരുത്, കര്‍ണാടകയില്‍ താമസിക്കുന്ന മലയാളികൾക്ക് അടക്കം മുട്ടൻപണി

കർണാടകയിൽ താമസിക്കാൻ ആയി തയ്യാറെടുക്കുന്നവരും നിലവിൽ കർണാടകയിൽ പ്രത്യേകിച്ചും ബാംഗ്ലൂർ ഉള്ള മലയാളിസ് ഒന്ന് ശ്രദ്ധിക്കുക. കർണാടക മുഖ്യമന്ത്രി ഒരു മുട്ടൻ പണിയാണ് നിങ്ങളേയും നിങ്ങളെ പോലെ തന്നെ അന്യ സംസ്ഥാനത്ത്‌ നിന്ന് വന്നു നിൽക്കുന്നവർക്കും നൽകുന്നത്.

ഇനി മുതൽ കമ എന്നക്ഷരം മിണ്ടണം എങ്കിൽ അത് ,കന്നഡയിൽ ആയിരിക്കണം ,കാരണം കര്‍ണാടകയില്‍ താമസിക്കുന്നവര്‍ എല്ലാവരും കന്നഡ മാത്രം സംസാരിക്കുന്നവർ ആയിരിക്കണം എന്ന് സുപ്രാധന ഉത്തരവ് ഇറക്കിയിരിക്കുകായണ്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ താമസിക്കുന്നവര്‍ എല്ലാവരും കന്നഡ സംസാരിക്കാൻ തീരുമാനമെടുക്കണമെന്ന് അന്ന് അദ്ദേഹം പറയുന്നത്.കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും കർണാടകയിൽ താമസിക്കുന്ന ആളുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിധാന സൗധിന്‍റെ പടിഞ്ഞാറെ കവാടത്തില്‍ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങിനു ശേഷം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നഡ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർണാടക നാമകരണ സുവർണ മഹോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാഷയും ദേശവും വെള്ളവും സംരക്ഷിക്കേണ്ടത് ഓരോ കന്നഡിഗൻ്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഊന്നിപറഞ്ഞു. സംസ്ഥാനത്തെ എല്ലാവരും മാതൃഭാഷ സംസാരിക്കുന്നത് അഭിമാനത്തോടെയായിരിക്കണമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. “കർണാടകയില്‍ താമസിക്കുന്നവരോട് കന്നഡയില്‍ തന്നെ സംസാരിക്കാൻ എല്ലാവരും തീരുമാനിക്കണം. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം” മുഖ്യമന്ത്രി പറഞ്ഞു.

“കന്നഡക്കാർ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവർക്ക് പോലും ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം കർണാടകയിലുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ ഇതേ അവസ്ഥ കാണാൻ കഴിയില്ല. അവർ അവരുടെ മാതൃഭാഷയില്‍ മാത്രമേ മറ്റുള്ളവരോട് സംസാരിക്കൂ. നമുക്കും നമ്മുടെ മാതൃഭാഷയില്‍ സംസാരിക്കണം. അതില്‍ നാം അഭിമാനിക്കണം” അദ്ദേഹം വ്യക്തമാക്കി.

കന്നഡ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. അതിന് സംസ്ഥാനത്ത് താമസിക്കുന്നവരെല്ലാം കന്നഡ പഠിക്കണം. കന്നഡ ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കണം. നമ്മുടെ ഭാഷയോടും ദേശത്തോടും രാജ്യത്തോടും ബഹുമാനവും ആദരവും വളർത്തിയെടുക്കണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

വിധാന സൗധിന്‍റെ പടിഞ്ഞാറെ കവാടത്തില്‍ സ്ഥാപിക്കുന്ന നന്ദാദേവി ഭുവനേശ്വരിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ നിർമാണം നവംബർ ഒന്നിന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ അറിയിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണ്ണാടക കോൺഗ്രസിൽ കസേരകളി പുനരാരംഭിച്ചു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഡി കെ ശിവകുമാർ വിഭാഗവും ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ അധികാരം കുറയ്‌ക്കാൻ മുഖ്യമന്ത്രിയുടെ വിഭാഗവും കളി തുടങ്ങി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കൂടുതൽ സീറ്റ് ലഭിക്കണമെങ്കിൽ വിവിധ സമുദായങ്ങളിലെ മൂന്ന് നേതാക്കൾക്കായി മൂന്ന് ഡിസിഎം തസ്തികകൾ കൂടി സൃഷ്ടിക്കണമെന്ന തന്റെ മുൻ ആവശ്യം സഹകരണ മന്ത്രി കെ എൻ രാജണ്ണ വീണ്ടും ഉന്നയിച്ചു. നേതാക്കളെ അവഗണിച്ചാൽ വിവിധ സമുദായങ്ങളിലെ ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് ബാപ്പുജി കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കഴിഞ്ഞ ദിവസം രാജണ്ണ പറഞ്ഞു. ഒരു വിഭാഗം ആളുകൾ മാത്രം അധികാരം നിലനിർത്തിയാൽ, വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവർ അകന്നുപോയേക്കാം. ആ പശ്ചാത്തലത്തിലാണ് കൂടുതൽ ഡിസിഎം പദവികൾ വേണമെന്ന് താൻ വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.