കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്റ്റംസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അർജുന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് തീരുമാനിച്ചത്.

അതേസമയം സ്വർണം തട്ടിയെടുക്കാൻ കൂട്ടുനിന്നെന്ന അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയെയും കൊടി സുനിയെയും കസ്റ്റംസ് ചോദ്യം ചെയ്യു൦. മുഹമ്മദ് ഷാഫിയെ നാളെയായിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് വേണ്ട അപേക്ഷയും കസ്റ്റംസ് ഉടൻ സമർപ്പിക്കും.