കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, നാലം​ഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു. കോളേജിൽനിന്ന് ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നാലം​ഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ

കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം. കോളേജിൽനിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ കൊപ്പാളിലെ ഹോട്ടൽമുറിയിലെത്തിച്ചായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്.

പരീക്ഷ നടക്കുന്നതിനിടെ പെൺകുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാൾ കോളേജിലെത്തിയിരുന്നു. തുടർന്ന് ഇയാൾ കോളേജിൽനിന്ന് പെൺകുട്ടിയെ വിളിച്ചുവരുത്തി.

ബലംപ്രയോഗിച്ച് ഓട്ടോയിൽ കയറ്റി കൊപ്പാളിലെ ഹോട്ടലിലേക്ക് കൊണ്ടുപോയി. തുടർന്ന് പ്രതികൾ നിർബന്ധിച്ച് മയക്കുമരുന്ന് കലർത്തിയ ബിയർ കുടിപ്പിച്ചു. തുടർന്ന് പെൺകുട്ടി ബോധരഹിതയായതോടെ പീഡനത്തിനിരയാക്കുകയായിരുന്നു.

നവീൻ, സഖീബ്, തനു എന്നിവർക്കെതിരെയും പേരറിയാത്ത മറ്റൊരാൾക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കി പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.