പത്മജ വേണുഗോപാലിനും നരേന്ദ്ര മോദിക്കുമൊപ്പം കരുണാകരനും, നിലമ്പൂരിൽ ബിജെപിയുടെ ഫ്ലെക്സ് കീറി കോൺഗ്രസുകാർ

മലപ്പുറം. പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സീകരിച്ചതിന് പിന്നാനെ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡിനെ ചൊല്ലി തര്‍ക്കം. പ്രധാനമന്ത്രിക്കും പത്മജയ്ക്കും ഒപ്പം കെ കരുണാകരന്റെയും ചിത്രം വെച്ചതാണ് വിവാദത്തിന് കാരണം. മലപ്പുറം നിലമ്പൂരിലാണ് സംഭവം.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് കീറി കളഞ്ഞു. പത്മജ വേണുഗോപാലിന് സ്വാഗതം ആശംസിച്ച് ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി നിലമ്പൂര്‍ ടൗണിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

ബോര്‍ഡ് ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു.