കെഎഎസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. കേരളത്തില്‍ പി എസ് സി തന്നെ നടത്തിയ ഏറ്റവും വലിയ പരീക്ഷകളില്‍ ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ. നാളെ 11 മണിക്ക് പിഎസ്സി ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടന്നിരുന്നു. 13 ദിവസങ്ങളിലായി നടന്ന അഭിമുഖത്തിന് ശേഷമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളായിരുന്നു പരീക്ഷ കൂടാതെ 50 മാര്‍ക്കിന്റെ ഇന്റര്‍വ്യൂ നടന്നു.