ഇന്ത്യൻ സൈന്യത്തിന്റെ ​ഗംഭീര നീക്കം, അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ഭീകരരെ ഇല്ലാതാക്കി

പാക്കിസ്ഥാനിൽ നിന്നും അതിർത്തി കടന്ന ഒളിച്ചു കയറിയ ഭീകര കൂട്ടങ്ങളേ വെടിവയ്ച്ച് കൊന്ന് ഇന്ത്യൻ സൈന്യം. കാശ്മീർ- പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും വലരെ നിർണ്ണായകമായ വിവരങ്ങൾ ആണിപ്പോൾ പങ്കുവയ്ക്കുന്നത്. കാശ്മീർ- പാക്ക് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ അതി ഗംഭീരമായ നീക്കം നടന്നു. നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിൽ നിന്ന് ജമ്മു കശ്മീരിലെ ഉറി സെക്ടറിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെ കൊന്നു എന്നാണിപ്പോൾ കിട്ടുന്ന വിവരം. എന്നാൽ കൂടുതൽ ഭീകരർ ഉണ്ട് എന്നും അവർ പാക്കിസ്ഥാനിലേക്ക് തിരിച്ചോടി എന്നും പറയുന്നു.

2 ഭീകരരുടെ ജഢങ്ങൾ സൈന്യം കണ്ടെടുത്തു. ഒരാൾ വെടിയേറ്റ് ഓടുകയും മരിച്ച് വീണത് പാക്ക് അതിർത്തിക്ക് അപ്പുറത്താണ്‌ എന്നും കരുതുന്നു. നിരവധി ഭീകരന്മാർക്ക് വെടിയേറ്റ് പാക്കിസ്ഥാൻ അതിർത്തിക്ക് അപ്പുറത്ത് മരിച്ച് കിടക്കുന്നു എന്നും വിവരങ്ങൾ ഉണ്ട്. എന്തായാലും ഗംഭീരമായ സൈനീക ഓപ്പറേഷൻ ആയിരുന്നു. അതിർത്തിയിൽ കണ്ണും നട്ടിരിക്കുന്ന ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയിലെ വേലികെട്ട് ഭേദിച്ച് ഭീകരർ കടന്ന ഉടൻ വെടി ഉതിർക്കുകയായിരുന്നു എന്നാണറിയുന്നത്. രഹസ്യാന്വേഷണ ഏജൻസികകളാണ്‌ ഭീകരർ പാക്കിസ്ഥാനിൽ നിന്നും ഇരുട്ടിന്റെ മറവിൽ അതിർത്തി കടക്കുന്ന വിവരം കൈമാറിയത്.

എന്നാൽ ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് എക്‌സിൽ ഒരു പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ. കൂടുതൽ ഭീകരന്മാരുടെ മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ പാക്ക് ഭാഗത്ത് നിന്നും വെടിവയ്പ്പ് തുടങ്ങി. ഇതോടെ ഇന്ത്യൻ സൈന്യവും തിരികെ വെടി ഉതിർക്കുകയാണ്‌. ഭീകരന്മാരേ ഇന്ത്യയിലേക്ക് കടത്തി വിടുന്നത് തടഞ്ഞ ഇന്ത്യൻ സൈനീക ഓപ്പറേഷൻ പാക്കിസ്ഥാനെ ചൊടിപ്പിച്ചു. അതാണ്‌ പാക്കിസ്ഥാൻ വെടിവയ്പ്പിനു കാരണം. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ ഇപ്പോൾ ഉറി സെക്ടറിലേനിയന്ത്രണരേഖ യിൽ തിരിച്ചടിക്കുകയാണ്‌

ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ, ബാരാമുള്ളയിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ ഇന്ന് പുലർച്ചെ യായിരുന്നു ഭീകര കൂട്ടങ്ങളേ കൂട്ടകൊല ചെയ്തത്.നുഴഞ്ഞുകയറ്റ ശ്രമം പരിപൂർണ്ണമായും പരാജയപ്പെടുത്തി എല്ലാവരെയും വധിച്ചതായും സൈന്യം പറയുന്നു.നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരന്മാരേ ജാഗ്രതയോടെയുള്ള സൈനികരാണ് ഇടപെട്ടത്, ചിനാർ കോർപ്സ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട സൈനീക അറിയിപ്പിൽ പറയുന്നത് ഇങ്ങിനെ. രണ്ട് ഭീകരരെ ഇല്ലാതാക്കി, മൃതദേഹങ്ങൾ കണ്ടെടുത്തു, മൂന്നാമത്തെ ഭീകരൻ കൊല്ലപ്പെട്ടു, എന്നാൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ പോസ്റ്റിൽ നിന്നുള്ള വെടിവയ്പ്പിലൂടെ മൃതദേഹം വീണ്ടെടുക്കുന്നത് തടസ്സപ്പെട്ടു. ഓപ്പറേഷൻ പുരോഗമിക്കുന്നു,“ സൈന്യം പറഞ്ഞു.

കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വൻ കരയുദ്ധം നടക്കുകയാണിപ്പോൾ. 4 ദിവസമായി വനത്തിൽ സൈന്യം ഭീകരന്മാരേ വധിക്കാനുള്ള വൻ ഓപ്പറേഷൻ തുടരുകയാണ്‌. ഈ ദൗത്യത്തിൽ 4 സൈനീകരേ നമുക്ക് നഷ്ടപ്പെട്ടു. അതിനിടെയാണ്‌ ഇപ്പോൾ ബാരാമുള്ളയിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞ് കയറ്റവും പാക്കിസ്ഥാൻ വെടിവയ്ക്കും. പാക്കിസ്ഥാൻ കാശ്മീരിലേക്ക് ഭീകരന്മാരേ കയറ്റി വിടുന്നത് പതിറ്റാണ്ടുകളായി ചെയ്യുന്ന കാര്യമാണ്‌. ഇപ്പോഴും തുറ്റരുന്നു. ഇത്തരത്തിൽ കയറ്റി വിട്ട എല്ലാ ഭീകരന്മാരേയും കൊന്ന് തള്ളിയ ചരിത്രമാണ്‌ ഇന്ത്യക്ക് കാശ്മീരിൽ ഉത്. മരണം മാടി വ്ളിക്കാൻ എന്ന് ഉറപ്പായിട്ടും മരിക്കാനായി വീണ്ടും പാക്കിസ്ഥാനിൽ നിന്നും ഭീകരന്മാർ അതിർത്തി കടക്കാൻ എത്തുകയാണ്‌. ഇപ്പോൾ ഉചിതമായ മറുപടിയാണ്‌ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യൻ സൈന്യം നല്കിയത്. ഇത്തരത്തിൽ നുഴഞ്ഞ് കയറാൻ പാക്കിസ്ഥാനിൽ നിന്നും വരുന്നവർ വെറും ഭീകരന്മാരല്ല. പാക്കിസ്ഥാൻ സൈനീകരോ ചാര വൃത്തിക്കാരോ അല്ലെങ്കിൽ മിലിട്ടറി ക്യാമ്പിൽ പരിശീലനം നേടിയവരോ ആയിരിക്കും

കാശ്മീരിൽ ഇപ്പോൾ 2 ഓപ്പറേഷൻ ആണ്‌ ഒരേ സമയം നറ്റക്കുന്നത്. അനന്ത്‌നാഗ് ജില്ലയിൽ ഒരു കുന്നിൻ മുകളിലെ ഗുഹയിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി മറ്റൊരു ഏറ്റുമുട്ടൽ നാലാം ദിവസത്തിലേക്ക് കടന്നു. ഇതേ സമയത്ത് തന്നെ ബാരാമുള്ള അതിർത്തിയിൽ പാക്കിസ്ഥാനുമായി വെടിവയ്പ്പ് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു