മമ്മൂട്ടിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല, തനിശുദ്ധനാണ്, കവിയൂർ പൊന്നമ്മ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലുമായി കവിയൂർ പൊന്നമ്മയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ട്. ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച്‌ കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു. വാക്കുകൾ, സത്യത്തിൽ മോഹൻലാലിനേക്കാൾ മുൻപ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ്. രണ്ട് പേരും തമ്മിൽ എനിക്ക് വ്യത്യാസമൊന്നും ഇല്ല. ഒരിക്കൽ പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് സെറ്റിലേക്ക് ഒരു വണ്ടി കൊണ്ടുവന്നു. എന്നോട് അതിൽ കയറാൻ പറഞ്ഞു. എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവൻ കറങ്ങി. മമ്മൂസിന് സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല. പക്ഷേ, തനി ശുദ്ധനാണ് കേട്ടോ…സ്‌നേഹം പ്രകടിപ്പിക്കണം. നടൻ സത്യന്റെ വേറൊരു പതിപ്പാണ്. സ്‌നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാൽ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി

‘ഒരുപാട് അന്യഭാഷ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു മാത്രമേയുള്ളൂ. ശിവാജി ഗണേശൻ എന്നെ തമിഴിലേക്ക് അഭിനയിക്കാൻ വിളിച്ചിരുന്നു. അപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് എന്റെ പ്രേംനസീർ സിനിമകൾ മതി എന്നാണ്. നസീർ സാറിന്റെയും, സത്യൻ മാഷിന്റെയുമൊക്കെ അമ്മയായി ഞാൻ അഭിനയിച്ചു. എന്നേക്കാൾ പ്രായമുള്ള സത്യൻ മാഷിന്റെയൊക്കെ അമ്മയായി അഭിനയിച്ചത് വലിയ എക്‌സ്പീരിയൻസ് ആണ്.