അന്യഭാഷ സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കാവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് കാവ്യ മാധവന്റെ പഴയ അഭിമുഖമാണ്. അന്യഭാഷ ചിത്രങ്ങളിൽ അധികം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി, വാക്കുകൾ

അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫർട്ടല്ല അക്കാര്യത്തിൽ. മലയാളത്തിൽ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവർക്കൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാൻ താൽപര്യമില്ല. കുറേ ആളുകൾക്കിടയിൽ ആരേയും അറിയാതെ നിൽക്കുന്നത് താൽപര്യമില്ല

കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുൻപ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിർബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട്