മഹാലക്ഷ്മി അമ്മയുടെ കാര്‍ബണ്‍ കോപ്പി, മീനാക്ഷി അച്ഛന്റെയും, ചേട്ടനും അച്ഛനും ഒപ്പം കാവ്യ, ചിത്രം വൈറല്‍

മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവന്‍. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച താരം പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി കാവ്യ മാധവന്‍ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി നടി മാറി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. കാവ്യയുടെ കുട്ടിക്കാല ചിത്രം കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു.

നിരവധി പ്രാവശ്യം കുടുംബത്തില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ച് കാവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. മകളുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയാണ് മാതാപിതാക്കള്‍ നല്‍കുന്നത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവുള്ള മകളെ കുറിച്ച് വാചാലയായി അമ്മയും രംഗത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസം അച്ഛന്‍ മാധവനും ചേട്ടന്‍ മിഥുനും ഒപ്പമുള്ള കാവ്യയുടെ ചിത്രമായിരുന്നു വൈറലയാത്. ഫാന്‍സ് പേജുകളിലൂടെ പുറത്തെത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഫാദേഴ്‌സ് ഡേയില്‍ മകളും ദിലീപിനും ഒപ്പമുള്ള ചിത്രങ്ങളും പുറത്തെത്തിയിരുന്നു. ഇളയ മകള്‍ മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ദിലീപിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മീനാക്ഷി എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു മീനാക്ഷി ദിലീപിന്റെ കുട്ടിക്കാല ചിത്രം വൈറലായി മാറിയത്. ഇപ്പോള്‍ വീണ്ടും അച്ഛനൊപ്പമാണെന്ന് തെളിയിക്കുകയാണ് മീനാക്ഷി. ചെറുപ്പത്തില്‍ മീനാക്ഷിയും മഹാലക്ഷ്മിയെ പോലെ തന്നെയാണെന്ന് ആയിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്.