![kavya](https://thekarmanews.com/wp-content/uploads/2021/09/kavya.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. കാവ്യ കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ആ വിവാഹത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളു. 2009 ഫെബ്രുവരി അഞ്ചിന് ആയിരുന്നു ഇവരുടെ വിവാഹം. അന്ന് 25 വയസായിരുന്നു കാവ്യയുടെ പ്രായം. സിനിമ ലോകം ഒന്നടങ്കം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ളത്.
കാവ്യയും നിഷാലും തമ്മിലുള്ള വിവാഹം നടന്നത് മൂകാംബികയില്‍ വെച്ചായിരുന്നു. വിവാഹത്തിന് ശേഷ.ം കാവ്യയുടെ കുടുംബാംഗങ്ങള്‍ക്ക് ആയി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് ആയി കൊച്ചിയിലും വിരുന്ന് ഒരുക്കി. വിവാഹ വിരുന്നിന് കാവ്യ എത്തിയതും അതീവ സുന്ദരിയായിട്ടായിരുന്നു. പ്രശസ്ത ബ്യൂട്ടീഷന് അനില ജോസഫ് ആയിരുന്നു അന്ന് കാവ്യയെ ഒരുക്കിയത്.
നിഷാല്‍ ചന്ദ്രയുടെയും കാവ്യയുടെയും വിവാഹ ജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചതോടെ ഇരുവരും ബന്ധം പിരിയുകയായിരുന്നു. വിവാഹത്തിന് മുമ്പ് അറിഞ്ഞ നിഷാല്‍ ചന്ദ്രയെയല്ല പിന്നീട് വിവാഹ ശേഷം കണ്ടതെന്ന് ആയിരുന്നു കാവ്യ പറഞ്ഞിരുന്നത്. നിഷാലും കുടുംബവും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നു എന്ന് കാവ്യ ആരോപിച്ചിരുന്നു. എന്നാല്‍, കാവ്യയ്ക്ക് സിനിമയിലുള്ള ഒരു സഹതാരവുമായി അടുപ്പമുണ്ടെന്ന് നിഷാലും കുടുംബവും തിരിച്ചടിക്കുകയായിരുന്നു.
വിവാഹ ശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് കാവ്യയും നിഷാലും ഒരുമിച്ച് ജീവിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. വിവാഹം കഴിക്കുക, കുടുംബിനി ആകുക എന്നതെല്ലാം വലിയ കാര്യമായാണ് താന്‍ കണ്ടിരുന്നതെന്നും അതിനായി വലിയ രീതിയില്‍ ഒരുങ്ങിയിരുന്നെന്നും പിന്നീട് കാവ്യ പറഞ്ഞിട്ടുണ്ട്. വിവാഹമാണ് എല്ലാം എന്ന കാഴ്ചപ്പാട് പില്ക്കാലത്ത് മാറിയെന്നും താരം പറയുന്നു. നിഷാലുമായുള്ള ബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒരു മകളുമുണ്ട്.