പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് എം

കോട്ടയം. എല്‍ഡിഎഫില്‍ യോഗത്തില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് എം താരുമാനം. ഇത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് തീരുമാനിച്ചത്. നിലവില്‍ സിറ്റിങ് സീറ്റായ കോട്ടയത്തിന് ഒപ്പം പത്തനംതിട്ടയും ചോദിക്കുവനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.

കേരളാ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാരാണ് പത്തനംതിട്ടയില് നിന്നും ഉള്ളത്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര് മാരുണ്ട് എന്നിവയാണ് അവ. സ്വഭാവികമായും മുന്നണിയില്‍ കൂടുതല്‍ സീറ്റ് ചോദിക്കുവാന്‍ കേരളാ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം വന്യജീവി ആക്രമണം, കാര്‍ഷിക വിളകളുടെ വിലയിടിവ് എന്നി പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാട് തുടരുവാനും യോഗത്തില്‍ തീരുമാനിച്ചു. റബ്ബറിന് താങ്ങുവില 250 രൂപയാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യം.