കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പതിമൂന്ന് സീറ്റുകളിലാണ് ജോസ് കെ. മാണി വിഭാഗം മത്സരിക്കുന്നത്. പാലാ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഇന്നലെ പുറത്തു വന്ന പട്ടികയില്‍ മാറ്റമുണ്ടാകില്ല. പൂഞ്ഞാറിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിള്‍, പെരുമ്പാവൂരിൽ ബാബു ജോസഫ്, കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂരിൽ സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ. ഐ. ആന്റണി എന്നിവരാണ് മത്സരിക്കുന്നത്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും.
നിലവിൽ കടുത്തുരുത്തി, റാന്നി, ചാലക്കുടി, പിറവം സീറ്റുകളിലാണ് അന്തിമ തീരുമാനം ആകാനുള്ളത്. റാന്നിയില്‍ പ്രമോദ് നാരായണന് സ്ഥാനാര്‍ത്ഥിയായേക്കും. കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മിയ്ക്കാണ് സാധ്യതയുള്ളത്. സ്റ്റീഫന്‍ ജോര്‍ജിന്റെ പേരും പരിഗണനയിലുണ്ട്. പിറവത്ത് ജില്‍സ് പെരിയപുറത്തിന് പുറമേ യാക്കോബായ സഭാംഗങ്ങളെ പരിഗണിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന് എന്നിവര്‍ കളത്തിലിറങ്ങും. ചാലക്കുടിയില്‍ ഡെന്നിസ് കെ. ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത.