![1](https://thekarmanews.com/wp-content/uploads/2022/06/1-50.png)
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്.
ഈ സമയത്തിനിടെ ഒൻപത് പേർ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയിൽ 1034 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.